പ്രവാസികളുടെ മക്കൾക്ക് നോർക്ക റൂട്ട്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെയും, വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് തിരികെ നാട്ടിലെത്തിയവരുടേയും മക്കൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ ‘നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പി’ന് (NORKA Roots Directors’ Scholarship) അപേക്ഷ ക്ഷണിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതിയിലേക്ക് നവംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം?
- വിഭാഗം: പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം.
- എണ്ണം: ഒരു പ്രവാസിയുടെ രണ്ട് കുട്ടികൾക്ക് വരെ ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.
പ്രധാന യോഗ്യതകൾ
- വരുമാന പരിധി: അപേക്ഷകന്റെ കുടുംബത്തിന്റെ വാര്ഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം.
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലകൾക്കോ സ്ഥാപനങ്ങൾക്കോ കീഴിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകൾ എന്നിവയിൽ ഒന്നാം വർഷം പ്രവേശനം നേടിയവരായിരിക്കണം.
- മാർക്ക്: പഠിക്കുന്ന കോഴ്സിന് ആവശ്യമായ യോഗ്യതാ പരീക്ഷയിൽ (ഉദാഹരണത്തിന് പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി) കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
- കോഴ്സ്: റെഗുലർ കോഴ്സ് പഠിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ വിദ്യാർത്ഥികൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക സ്കോളർഷിപ്പ് പോർട്ടലായ https://scholarship.norkaroots.org/ വഴി നവംബർ 30-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പദ്ധതിയുടെ വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭ്യമാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.