ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം ഡയറക്ട് റിക്രൂട്ട്മെൻറ് ക്വാട്ട അഡ്മിഷൻ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന മൂന്നുവർഷ ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലെ ഡയറക്ട് റിക്രൂട്ട്മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്.
യോഗ്യത:
ഏതെങ്കിലും സ്ട്രീമിൽ (സയൻസ്/ആർട്സ്/കൊമേഴ്സ്/ വൊക്കേഷണൽ) മൊത്തം 50 ശതമാനം മാർക്ക് വാങ്ങി അംഗീകൃത പ്ലസ്ടുതല പരീക്ഷ ജയിച്ചിരിക്കണം. പ്ലസ്ടു കോഴ്സിൽ ഇംഗ്ലീഷ് നിർബന്ധ വിഷയമായി പഠിച്ച് ജയിക്കണം.
അപേക്ഷാഫോമും www.ihmctkovalam.ac.in ൽ നിന്നും ഡൗൺലോഡുചെയ്യാം.
പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒക്ടോബർ 13 -നകം principal@ihmctkovalam.org യിലേക്ക് അയക്കണം.
- ☑️ Application Form
- ☑️ Notification

