GOOD DAY

മിന്നാമിന്നിയെ പാമ്പ് വിഴുങ്ങിയത് വിശപ്പ് കൊണ്ടായിരുന്നില്ല! 🌟

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


🌿പ്രഭാത ചിന്തകൾ – തിരിച്ചറിവിന്റെ പാഠങ്ങൾ🌿


രാത്രി മുഴുവൻ സന്തോഷത്തോടെ വെളിച്ചം വിതറി പറന്നുനടന്ന ഒരു മിന്നാമിന്നി, ക്ഷീണം മാറ്റാനായി ഒരു ഇലത്തുമ്പിൽ വന്നിരുന്നു. പെട്ടെന്നാണ്, അവിടെ പതിയിരുന്ന ഒരു പാമ്പ് അതിനെ പിടികൂടിയത്.

മരണം മുന്നിൽ കണ്ട മിന്നാമിന്നി ഭയന്നുവിറച്ചു. രക്ഷപ്പെടാൻ വഴിയൊന്നുമില്ലെന്ന് ഉറപ്പായപ്പോൾ, നിറഞ്ഞ കണ്ണുകളോടെ അത് പാമ്പിനോട് ചോദിച്ചു:
“പാമ്പു സാറേ, വലിയ വലിയ ഇരകളെ വിഴുങ്ങി വിശപ്പടക്കുന്ന ആളാണല്ലോ താങ്കൾ. എന്നെ തിന്നതുകൊണ്ട് താങ്കളുടെ വിശപ്പ് മാറില്ല. താങ്കളുടെ ഭക്ഷണത്തിന്റെ ലിസ്റ്റിൽ പോലും ഞാൻ പെടില്ല. പിന്നെ എന്തിനാണ് എന്നോട് ഈ ക്രൂരത?”

മിന്നാമിന്നിയെ വിഴുങ്ങുന്നതിനിടയിൽ, പാമ്പ് വല്ലാത്തൊരു ചിരിയോടെ പറഞ്ഞു:
“നീ പറഞ്ഞതൊക്കെ ശരിയാണ്. എനിക്ക് വിശന്നിട്ടല്ല. പക്ഷേ, രാത്രി മുഴുവൻ ഞാൻ നിന്നെ ശ്രദ്ധിക്കുകയായിരുന്നു. നീ ഇങ്ങനെ സന്തോഷത്തോടെ മിന്നിത്തിളങ്ങി പറക്കുന്നത് കാണുമ്പോൾ… എനിക്ക് അങ്ങോട്ട് സഹിക്കുന്നില്ല!”

ജീവിതപാഠം:
പ്രിയ സുഹൃത്തുക്കളെ, നമ്മുടെ ചുറ്റുമുള്ള സമൂഹവും പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ ആരെയും ഉപദ്രവിച്ചില്ലെങ്കിലും, ആർക്കും ഒരു ദോഷവും വരുത്തിയില്ലെങ്കിലും, നമ്മുടെ സന്തോഷവും വളർച്ചയും കണ്ട് അസഹിഷ്ണുത തോന്നുന്ന ഒരു വിഭാഗം ആളുകൾ എപ്പോഴും നമുക്ക് ചുറ്റുമുണ്ടാകും.

നമ്മുടെ ‘വെളിച്ചം’ ആണ് അവരുടെ പ്രശ്നം. നമ്മുടെ പുഞ്ചിരിയും വിജയവുമാണ് അവർക്ക് സഹിക്കാൻ കഴിയാത്തത്.

അതുകൊണ്ട്, അസൂയക്കാരുടെ വിഷം ഭയന്ന് നിങ്ങളുടെ വെളിച്ചം കെടുത്തരുത്. നിങ്ങൾ മിന്നിക്കൊണ്ടേയിരിക്കുക. അതാണ് അവർക്കുള്ള ഏറ്റവും വലിയ മറുപടി.

📢 ഒരു നിമിഷം!
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉