റെയിൽവേയിൽ പ്ലസ് ടുക്കാർക്ക് സുവർണ്ണാവസരം! എൻടിപിസി (NTPC) അണ്ടർ ഗ്രാജ്വേറ്റ് അപേക്ഷാ തീയതി നീട്ടി; ഡിസംബർ 4 വരെ അപേക്ഷിക്കാം
ഇന്ത്യൻ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവാർത്ത. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ (RRB) നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (NTPC) അണ്ടർ ഗ്രാജ്വേറ്റ് ലെവൽ തസ്തികകളിലേക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ഡിസംബർ 04 വരെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
3058 ഒഴിവുകൾ; കേരളത്തിൽ 86
രാജ്യത്തുടനീളമുള്ള 21 ആർ.ആർ.ബികളിലായി ആകെ 3058 ഒഴിവുകളാണുള്ളത്. ഇതിൽ തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിൽ കേരളത്തിൽ 86 ഒഴിവുകളുണ്ട്. പ്രധാനമായും നാല് തസ്തികകളിലായാണ് നിയമനം നടക്കുന്നത്.
ഒഴിവുകളുടെ വിവരങ്ങൾ:
-
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്: 2424
-
അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്: 394
-
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്: 163
-
ട്രെയിൻസ് ക്ലർക്ക്: 77
യോഗ്യതയും പ്രായപരിധിയും
-
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നുള്ള പ്ലസ് ടു (12-ാം ക്ലാസ്) ജയമാണ് അടിസ്ഥാന യോഗ്യത. ക്ലർക്ക് കം ടൈപ്പിസ്റ്റ് പോസ്റ്റുകളിലേക്ക് കമ്പ്യൂട്ടർ ടൈപ്പിംഗിൽ പ്രാവീണ്യം നിർബന്ധമാണ്.
-
പ്രായപരിധി: 2026 ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണം. 30 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. റിക്രൂട്ട്മെന്റ് പ്രക്രിയയിൽ താഴെ പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:
-
ഒന്നാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-1)
-
രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-2)
-
കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് (CBTST) – (ബാധകമായ തസ്തികകൾക്ക്)
-
ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന.
അപേക്ഷാ ഫീസ്
-
ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക്: 500 രൂപ.
-
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EBC) എന്നിവർക്ക്: 250 രൂപ.
(ഇവർക്ക് സിബിടി-1 പരീക്ഷയിൽ പങ്കെടുത്താൽ ഈ ഫീസ് തിരികെ ലഭിക്കും).
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും അതത് ആർ.ആർ.ബികളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുക.
തിരുവനന്തപുരം ആർ.ആർ.ബി വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.