CAREERKERALA JOB

സി-ഡിറ്റിൽ (C-DIT) ജോലി അവസരം: 45,000 രൂപ വരെ ശമ്പളം; ജനുവരി 14 വരെ അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ സെന്റര് ഫോര് ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (C-DIT) വിവിധ തസ്തികകളിലേക്ക്   അപേക്ഷ ക്ഷണിച്ചു. മീഡിയ, പ്രൊഡക്ഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരമാണിത്.

ഒഴിവുകളും ശമ്പളവും

| തസ്തിക | ഒഴിവ് | ശമ്പളം (രൂപ) |

| മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് | 01 | 32,140 – 34,190 |
| ലൈറ്റിങ് ടെക്നീഷ്യന് | 01 | 21,120 – 25,750 |

| പ്രൊഡക്ഷന് ഓര്ഗനൈസര് | 01 | 27,990 – 32,550 |

| അസോസിയേറ്റ് ക്യാമറ പേഴ്സണ് | 01 | 35,000 – 45,000 |

യോഗ്യതകൾ (ചുരുക്കത്തിൽ)
 
മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്: 
മാസ് കമ്മ്യൂണിക്കേഷൻ/ജേർണലിസത്തിൽ പി.ജി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ പി.ജി ഡിപ്ലോമ + 4 വർഷത്തെ പരിചയം.
 
ലൈറ്റിങ് ടെക്നീഷ്യന്: 
പ്ലസ് ടു + ഡിപ്ലോമ + 3 വർഷത്തെ പരിചയം അല്ലെങ്കിൽ 10-ാം ക്ലാസ് + ഡിപ്ലോമ + 5 വർഷത്തെ പരിചയം.
 
പ്രൊഡക്ഷന് ഓര്ഗനൈസര്: 
ബിരുദം + 3 വർഷത്തെ പരിചയം അല്ലെങ്കിൽ പ്ലസ് ടു + 5 വർഷത്തെ പരിചയം (വീഡിയോ പ്രൊഡക്ഷനിൽ).
 
അസോസിയേറ്റ് ക്യാമറ പേഴ്സണ്: വീഡിയോഗ്രാഫി ഡിപ്ലോമ/സർട്ടിഫിക്കറ്റോട് കൂടിയ ബിരുദം. 10-12 പ്രൊഡക്ഷൻ വർക്കുകളിലെ പരിചയം നിർബന്ധം.

പ്രായപരിധി
 
മീഡിയ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, പ്രൊഡക്ഷന് ഓര്ഗനൈസര്: 40 വയസ്സ് വരെ.
 
ലൈറ്റിങ് ടെക്നീഷ്യന്, അസോസിയേറ്റ് ക്യാമറ പേഴ്സണ്: 50 വയസ്സ് വരെ.

അപേക്ഷിക്കേണ്ട വിധം
സി-ഡിറ്റ് വെബ്സൈറ്റായ www.cdit.org വഴി ഓൺലൈനായി അപേക്ഷിക്കണം.
 
അപേക്ഷാ ഫീസ്: ഓരോ പോസ്റ്റിനും 300 രൂപ.
 
അവസാന തീയതി: 2026 ജനുവരി 14.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉