JEE Main: മൂന്നാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
നാഷനൽ ടെസ്റ്റിങ് ഏജൻസി ജൂലൈ 20, 22, 25, 27 തീയതികളിൽ നടത്തിയ JEE Main മൂന്നാം സെഷൻ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
jeemain.nta.nic.in വെബ്സൈറ്റിലൂടെ ഫലമറിയാം.
- 17 വിദ്യാർഥികൾ 100 ശതമാനം തികച്ചു.
- ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന് നാലു വീതംപേർ ഈ പട്ടികയിൽ ഇടംനേടി.
- ഏഴു ലക്ഷത്തിലേറെ വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു
വർഷത്തിൽ നാലുതവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു.
ആദ്യ സെഷൻ ഫെബ്രുവരിയിലും രണ്ടാം സെക്ഷൻ മാർച്ചിലുമായിരുന്നു. ഏപ്രിൽ -മേയ് ഘട്ടത്തിൽ മൂന്നും നാലും സെക്ഷൻ നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് രണ്ടാം തരംഗം മൂലം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ആഗസ്റ്റ് 26, 27, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് ജെ.ഇ.ഇ മെയിൻ നാലാം സെഷൻ പരീക്ഷ. ഇതുകൂടി പൂർത്തിയായാൽ ദേശീയ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
മൂന്നാം സെഷനിൽ ഏ
ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ.

