EDUCATIONKEAM

KEAM: എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ ഫാർമസി കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


2021 ലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുളള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 


2021 ഒക്ടോബർ 04-ാം തീയതി മുതൽ ഒക്ടോബർ 10-ാം തീയതി വൈകിട്ട് 03.00 മണി വരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുളളത്.


രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികൾ 12.10.2021 മുതൽ ആരംഭിക്കുന്നതാണ്. 


ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരിക്കുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർത്ഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എഞ്ചിനീയറിംഗ്/ആർക്കിടെ ക്ചർ/ഫാർമസി കോഴ്സുകളിൽ നിലവിലുളള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതാണ്


ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ് കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകാനുളള സൗകര്യം എന്നിവ 12.10.2021 മുതൽ 17.10.2021 ഉച്ചയ്ക്ക് 2.00 മണി വരെ ലഭ്യമാകുന്നതാണ്. 


വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.

Website : Click Here

ഹെൽപ്ലൈൻ നമ്പർ: 0471- 2525300

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉