ഏഴാം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് ഓയിൽ പാം ഇന്ത്യയിൽ അവസരം; പി.എസ്.സി വിജ്ഞാപനം; ശമ്പളം ₹91,200 വരെ; അപേക്ഷ ഫെബ്രുവരി 4 വരെ
കേരള സർക്കാർ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിലെ (Oil Palm India Ltd) വിവിധ തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് മുതൽ ബിരുദവും പ്രൊഫഷണൽ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
| തസ്തിക (Post) | കാറ്റഗറി നമ്പർ | ഒഴിവ് | ശമ്പളം (Scale) |
| റിസർച്ച് ഓഫീസർ | 722/2025 | 1 | ₹43,400 – 91,200 |
| ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) | 725/2025 | 1 | ₹35,600 – 75,400 |
| ജെ.സി.ബി ഓപ്പറേറ്റർ | 726/2025 | 1 | ₹35,600 – 75,400 |
| മിഡ് വൈഫ് | 727/2025 | 1 | ₹35,600 – 75,400 |
| ഫാർമസിസ്റ്റ് | 728/2025 | 1 | ₹35,600 – 75,400 |
| ലാബ് ടെക്നീഷ്യൻ | 729/2025 | 1 | ₹35,600 – 75,400 |
| വെൽഡർ | 737/2025 | 1 | ₹25,100 – 57,900 |
| മെക്കാനിക്കൽ അസിസ്റ്റന്റ് | 738/2025 | 4 | ₹24,400 – 55,200 |
| പവർ പ്ലാന്റ് അസിസ്റ്റന്റ് | 739/2025 | 1 | ₹24,400 – 55,200 |
| കുക്ക് കം കെയർടേക്കർ | 740/2025 | 1 | ₹23,700 – 52,600 |
| ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ | 741/2025 | 1 | ₹23,700 – 52,600 |
| ബോയിലർ അറ്റൻഡർ | 742/2025 | 1 | ₹23,700 – 52,600 |
| സെക്യൂരിറ്റി ഗാർഡ് | 743/2025 | 1 | ₹23,700 – 52,600 |
യോഗ്യതകൾ (ചുരുക്കത്തിൽ)
-
ഭൂരിഭാഗം തസ്തികകൾക്കും നിശ്ചിത വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
-
JCB ഓപ്പറേറ്റർ: ഏഴാം ക്ലാസ് + ലൈസൻസ് (ബാഡ്ജ്) + 3 വർഷ പരിചയം.
-
സെക്യൂരിറ്റി ഗാർഡ്: എട്ടാം ക്ലാസ് + 3 വർഷ സൈനിക സേവനം.
-
മറ്റുള്ളവ: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സി തുളസി പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്.
-
അവസാന തീയതി: 2026 ഫെബ്രുവരി 4.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
.jpg)