EDUCATION

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google
Calicut-university-notification


 

സ്പോര്ട്സ് ക്വാട്ട പ്രവേശനം

  • കാലിക്കറ്റ് സര്വകലാശാലക്ക് കീഴിലുള്ള ഗവണ്മെന്റ് കോളേജുകളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള സ്പോര്ട്സ് ക്വാട്ട പ്രവേശനം, അക്കാദമിക് കൗണ്സില് അംഗീകരിച്ച മാനദണ്ഡങ്ങള് അനുസരിച്ചു മാത്രമേ നടത്താവൂ. 
  • സ്പോര്ട്സ് ക്വാട്ട പ്രവേശനം നടത്താനുള്ള അധികാരം, അതാതു കോളേജുകളിലെ പ്രിന്സിപ്പാളിനും കായിക വിഭാഗത്തിനും മാത്രമായിരിക്കുമെന്ന് കായിക വിഭാഗം ഡയറക്ടര് ഡോ. സക്കീര് ഹുസൈന് അറിയിച്ചു. 
  • പ്രവേശന മാനദണ്ഡങ്ങള് സര്വകലാശാലാ വെബ്സൈറ്റില് ലഭ്യമാണ്.

(adsbygoogle = window.adsbygoogle || []).push({});

പരീക്ഷാേകന്ദ്രത്തില് മാറ്റം

  • കാലിക്കറ്റ് സര്വകലാശാലാ 06.10.2020-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര് സി.സി.എസ്.എസ്. പരീക്ഷക്ക് പരീക്ഷാ സെന്ററായി കണ്ണൂര് എസ്.എന്. കോളേജ് തെരഞ്ഞെടുത്ത വിദ്യാര്ത്ഥികള് തലശ്ശേരി ബ്രണ്ണന് കോളേജില് പരീക്ഷക്ക് ഹാജരാകണം. 
  • പരീക്ഷാ സമയത്തിലും തീയതിയിലും മാറ്റമില്ല.

പരീക്ഷകള്ക്ക് ഹാജരാകുന്ന വിദ്യാര്ത്ഥികളുടെ ശ്രദ്ധക്ക്

  • കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില് കാലിക്കറ്റ് സര്വകലാശാലയുടെ വിവിധ പരീക്ഷകള്ക്ക് ഹാജരാകുന്ന വിദ്യാര്ത്ഥികള് ഹാള്ടിക്കറ്റിലെ ഫോട്ടോ ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. 
  • പകരം ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല് കാര്ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് ഹാള് ടിക്കറ്റിനോടൊപ്പം സമര്പ്പിക്കേണ്ടതാണ്.

(adsbygoogle = window.adsbygoogle || []).push({});

അഫ്സല് ഉലമ (പ്രിലിമിനറി) രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

  • കാലിക്കറ്റ് സര്വകലാശാലാ 2020-21 വര്ഷത്തേക്കുള്ള അഫ്സല് ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 
  • സര്വകലാശാലാ വെബ്സൈറ്റില് അഫ്സല്-ഉലമ (പ്രിലിമിനറി) ലോഗിന് വഴി അലോട്മെന്റ് പരിശോധിക്കുകയും മാന്ഡേറ്ററി ഫീസ് അടക്കുകയും ചെയ്യേണ്ടതാണ്. എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാര്ത്ഥികള് 115 രൂപയും മറ്റുള്ളവര് 480 രൂപയും 06.10.2020 മുതല് 15.10.2020 വരേയുള്ള ദിവസങ്ങള്ക്കുള്ളില് മാന്ഡേറ്ററി ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്. 
  • വിശദവിവരങ്ങള്ക്ക് സര്വകലാശാലാ വെബ്സൈറ്റ് സന്ദര്ശിക്കുക.

(adsbygoogle = window.adsbygoogle || []).push({});

പരീക്ഷകള് മാറ്റിവെച്ചു

  • കാലിക്കറ്റ് സര്ലവകലാശാല ഒക്ടോബര് 7-ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര് എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുള് ടൈം/പാര്ട് ടൈം, എം.ബി.എ. ഹെല്ത്ത് കെയര് മാനേജ്മെന്റ് (സി.യു.സി.എസ്.എസ്.), എം.ബി.എ. ഇന്റര്നാഷണല് ഫിനാന്സ് (സി.യു.സി.എസ്.എസ്.) റഗുലര്/സപ്ലിമെന്ററി പരീക്ഷകള് മാറ്റിവെച്ചു. 
  • പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 
  • മറ്റ് പരീക്ഷകള്ക്ക് മാറ്റമില്ല.

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉