കീം: ആദ്യ എഞ്ചിനീയറിംഗ് അലോട്ട്മെൻ്റ് പട്ടിക ജൂലൈ 18-ന് പ്രസിദ്ധീകരിക്കും
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കേരളത്തിലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) റാങ്ക് ലിസ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള എഞ്ചിനീയറിംഗ് കോളേജ് ഓപ്ഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഈ മാസം 16-ന് രാവിലെ 11 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഓപ്ഷൻ നൽകിയവർക്കുള്ള ആദ്യ അലോട്ട്മെൻ്റ് പട്ടിക ജൂലൈ 18-ന് പ്രസിദ്ധീകരിക്കും.
ഫാർമസി കോളേജുകളിലേക്കുള്ള അപേക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. സർക്കാർ തീരുമാനിച്ച മാർക്ക് ഏകീകരണം ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകളും തള്ളിയതിനെ തുടർന്നാണ്, പഴയ രീതിയിലേക്ക് കടക്കാനും പുതിയ റാങ്ക് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികളിലേക്ക് കടക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

