ALL INDIA JOBBANK JOBCAREER

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 അപ്രന്റിസ് ഒഴിവുകൾ; അവസാൻ തിയ്യതി ജൂൺ 23


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 അപ്രന്റിസ് ഒഴിവുകൾ (കേരളത്തിൽ 116). ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ സ്റ്റൈപെൻഡ്. അവസാന തീയതി ജൂൺ 23


ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam



സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം

ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ അവസരം കാത്തിരിക്കുന്ന ബിരുദധാരികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ആകാൻ അവസരം. കേരളത്തിൽ 116 ഉൾപ്പെടെ ആകെ 4,500 ഒഴിവുകളാണുള്ളത്. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷത്തേക്കാണ് ഈ പരിശീലനം.

പ്രധാന അറിയിപ്പ്: ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂൺ 23 ആണ്. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

യോഗ്യതാ മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • പ്രാദേശിക ഭാഷാ പ്രാവീണ്യം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • രജിസ്ട്രേഷൻ: നാഷണൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീം (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ.
  • ബിരുദം നേടിയവർ: 2021 ജനുവരി ഒന്നിനു ശേഷം ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
  • പ്രായം: 20-28 വയസ്സ്.

    • പട്ടികവിഭാഗത്തിന് അഞ്ചും, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും, ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവ് ലഭിക്കും.
    • വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും പ്രായപരിധിയിൽ ഇളവുണ്ട്.
  • പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്ന തീയതി: 2025 മേയ് 31 അടിസ്ഥാനമാക്കി.

സ്റ്റൈപെൻഡ്

തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുമാർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

  • ഓൺലൈൻ പരീക്ഷ: ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ്, കമ്പ്യൂട്ടർ നോളജ്, ഇംഗ്ലീഷ് ലാംഗ്വേജ്, ബേസിക് റീട്ടെയിൽ പ്രോഡക്ട്സ്, ബേസിക് റീട്ടെയിൽ അസറ്റ് പ്രോഡക്ട്സ്, ബേസിക് ഇൻവെസ്റ്റ്മെൻ്റ് പ്രോഡക്ട്സ്, ബേസിക് ഇൻഷുറൻസ് പ്രോഡക്ട്സ് എന്നിവ ഉൾപ്പെടും.
  • പരീക്ഷാ തീയതി: ജൂലൈ ആദ്യവാരം പരീക്ഷ നടത്താൻ സാധ്യതയുണ്ട്.

അപേക്ഷാ ഫീസ്

  • പൊതുവിഭാഗത്തിന്: 800 രൂപ.
  • പട്ടികവിഭാഗം, വനിതകൾ, സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക്: 600 രൂപ.
  • ഭിന്നശേഷിക്കാർക്ക്: 400 രൂപ.
  • ജി.എസ്.ടി. പുറമെ. ഫീസ് ഓൺലൈനായി അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം

ഓൺലൈൻ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ www.nats.education.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ചെയ്യേണ്ടത്. വിജ്ഞാപനവും ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങളും www.centralbankofindia.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ബാങ്കിംഗ് മേഖലയിൽ പരിശീലനം നേടി കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാം ഒരു മികച്ച അവസരമാണ്. സമയപരിധി ശ്രദ്ധിച്ച് ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉