സ്കൂളുകള് സെപ്റ്റംബര് 21 മുതല് തുറക്കാം; മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി കേന്ദ്രസർക്കാർ
അൺലോക്ക് 4ന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
- ഒമ്പത് മുതൽ 12 വരെയുളള ക്ലാസുകൾ മാത്രമായിരിക്കും സെപ്റ്റംബർ 21 മുതൽ ആരംഭിക്കുക.
- കണ്ടെയ്ൻമെന്റ് സോണിന് പുറത്തുളള സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി.
മുൻകരുതലുകൾ വേണം
- സാമൂഹിക അകലം പാലിക്കണം
- മാസ്ക് ധരിക്കണം
- കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം
- സാനിറ്റൈസർ ഉപയോഗിക്കണം
- തുമ്മമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിച്ചോ ടിഷ്യു ഉപയോഗിച്ചോ മുഖം മറയ്ക്കുന്നതുൾപ്പടെയുളള കാര്യങ്ങൾ ശ്രദ്ധിക്കണം.
- വിദ്യാർഥികൾ തമ്മിൽ ആറടി അകലം പാലിക്കണം
- ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണം
- പൊതുസ്ഥലത്ത് തുപ്പരുത്
തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.ഓൺലൈൻ, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.