EDUCATIONUNIVERSITY INFO

സർവകലാശാല വാർത്തകൾ 05-09-2020 ശനി

M.G University 


ബിരുദ പ്രവേശനം; തെറ്റുതിരുത്താൻ ഏഴുവരെ അവസരം

ബിരുദപ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും നൽകിയ വിവരങ്ങളിൽ മാറ്റംവരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും ഏഴുവരെ സൗകര്യം. നിലവിൽ അപ്ലോഡ്  ചെയ്ത സാക്ഷ്യപത്രങ്ങളുടെഡിജിറ്റൽ പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്ലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിൽ മാറ്റംവരുത്തിയാൽ ഇവ ‘സേവ് ചെയ്ത്അപേക്ഷ ‘ഫൈനൽ സബ്മിറ്റ് ചെയ്യണം.

അപേക്ഷകർക്ക് പേര് മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, രജിസ്റ്റർ നമ്പർ എന്നിവ തിരുത്തുവാൻ സാധിക്കില്ല.  ഒന്നാം അലോട്ട്മെന്റ് 14ന്സിദ്ധീകരിക്കും.


പരീക്ഷാഫലം

2019 നവംബറിൽ നടന്ന മൂന്നാം വർഷ ബി.എസ്സി. നഴ്സിങ് (പുതിയ സ്കീം റഗുലർ) പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്പരിശോധനയ്ക്ക് 14 വരെ അപേക്ഷിക്കാം.

2019 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. എസ് ബി.കോം (മോഡൽ 1,2, 3 2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓൺലൈനായിഅപേക്ഷിക്കാം.

2019 ഒക്ടോബറിൽ നടന്ന മുന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുംസൂക്ഷ്മ പരിശോധനയ്ക്കും 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University


പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും

2020 ജൂണിൽ നടന്ന പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ (റഗുലർ സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും ഒൻപത് മുതൽ ഓൺലൈനായി അത്കോളജുകളിൽ നടക്കും. വിശദവിവരം സർവകലാ ശാല വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട്, 10 സെമസ്റ്റർ ബി.ആർക്ക് പരീക്ഷകൾക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച്, 19 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലെ വിജ്ഞാപനം പരി ശോധിച്ച് മാത്രം അപേക്ഷിക്കുക. 

കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ  എം.എസ്സി ബയോ ടെക്നോളജി  (നാഷണൽ സ്ട്രീം 2018 പ്രവേശനം) പരീക്ഷകൾക്ക് പിഴകൂടാതെ ഏഴുവയും 70 രൂപ പിഴയോടെ14വയും അപേക്ഷിക്കാം.

Kerala University

ഐ.എം.കെയിൽ സ്പോട്ട് പ്രവേശനം

എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം-സി.എസ്.എസ്), എം.ബി.എ (ഈവനിങ് റെഗുലർ-സി.എസ്.എസ്)എന്നിവയ്ക്കുളള സ്പോട്ട് പ്രവേശനം ഏഴിന് രാവിലെ 10ന് സർവക ലാശാലയുടെ കാര്യവട്ടം കാംപസിലുളള ഐ.എം.കെയിൽ നടക്കുന്നതാണ്. രണ്ട് പ്രോഗ്രാമുകൾക്കും സീറ്റുകൾ ലഭ്യമാണ്. സെലക്ടാങ്ക്ലി സ്റ്റിലുളളവർക്ക് പങ്കെടുക്കാം.

പുതുക്കിയ പരീക്ഷാ തിയതി

സെപ്റ്റംബർ എട്ട്, 14 തീയതികളിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ ഇൻഗ്രേറ്റഡ് (പഞ്ചവത്സരം) എൽ.എൽ.ബിപരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും 11ന് നടക്കുന്ന പരീക്ഷ ഉച്ചയ്ക്ക് 2.00 മുതൽ 5.00 വരെയും നടത്തുന്നതാണ്.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉