Uncategorized

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ബിരുദക്കാർക്ക് അസിസ്റ്റന്റ് ഓഫീസറാകാം; 2000 ഒഴിവുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിലേക്ക് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 2 എക്സിക്യൂട്ടിവ് തസ്തികയിൽ 2000 ഒഴിവുകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ഒഴിവുകളുടെ വിശദ വിവരങ്ങൾ
  • ജനറൽ 989 
  •  EWS-113 
  • ഒബിസി-417
  • എസ്സി-360
  • എസ്ടി-121 
ശമ്പള നിരക്ക്
  • ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് “സി’ നോൺ ഗസറ്റഡ് വിഭാഗത്തിൽപ്പെടുന്ന തസ്തികയുടെ ശമ്പള നിരക്ക് 44900-1,42,400 രൂപ 
  • അനുവദനീയമായ മറ്റ് കേന്ദ്ര ബത്തകളും ലഭ്യമാകും.
  •  ഇതിന് പുറമെ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്
  • പെഷ്യൽ സെക്യൂരിറ്റി അലവൻസായി കിട്ടും.
യോഗ്യത
  • അംഗീകൃത സർവകലാശാല ബിരുദധാരികൾക്ക്അപേക്ഷിക്കാം. 
  • കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 
പ്രായപരിധി
  • 18-27 വയസ്. 
  • ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 3 വർഷവും. പട്ടികജാതി/ വർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 5 വർഷവും മറ്റ് സംവരണ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. 
പരീക്ഷാ രീതി
  • എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 
  • എഴുത്തു പരീക്ഷയിൽ ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയും ടയർ-2 ഡിസ്ക്രിപ്റ്റീവ്പരീക്ഷയും അടങ്ങിയിട്ടുണ്ട്. 
  • മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ടയർ-1 പരീക്ഷയിൽ ജനറൽ അവയർനെസ് (പൊതുവിജ്ഞാനം) കാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ന്യൂമെറിക്കൽ/അനലിറ്റിക്കൽ/ലോജിക്കൽ എബിലിറ്റി റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ സ്റ്റഡീസ് മേഖലകളിൽനിന്നും 100 ചോദ്യങ്ങളുണ്ടാവും. 
  • ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം. ഒരു മണിക്കൂർ സമയം ലഭി ക്കും. ഉത്തരം തെറ്റിയാൽ കാൽ മാർക്ക് വീതം കുറയ്ക്കും. 
  • ടയർ-2 ഡിസ്ക്രിപ്റ്റീവ് പേപ്പറിൽ 50 മാർക്കിന്റെ ഉപന്യാസമെഴുത്ത്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, പ്രിസിറ്റിംഗ് എന്നിവ ഉൾപ്പെടും. ഒരു മണിക്കൂർ സമയം അനുവദിക്കും. 
  • ടയർ-3 വൃക്തിഗത അഭിമുഖം 100 മാർക്കിനാണ്. 
  • സൈക്കോമെട്രിക് അഭിരുചിപരീക്ഷകൾ അഭിമുഖത്തിൽപ്പെടും.
പരീക്ഷാ കേന്ദ്രങ്ങൾ
  • കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാ കേന്ദ്രങ്ങളാണ്. 
  • തമിഴ്നാട്ടിൽ ചെന്നെ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളിയും 
  • കർണാടകത്തിൽ ബൽഗാം, ബംഗളൂരു, ഹൂബ്ലി,ഗുൽബർഗ, മംഗളൂരു, മൈസൂർ എന്നിവയുമാണ്പരീക്ഷാകേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ളത്. 
  • മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ വരെ പരീക്ഷക്കാ
  • യി തെരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷയിൽ കാണിക്കാം.
അപേക്ഷിക്കേണ്ട വിധം
  • വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.mha.nic.in ൽ ലഭ്യമാകും. 
  • അപേക്ഷ ഓൺലൈനായി ജനുവരി 9നകം സമർപ്പിക്കാം.
  • ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉