GOOD DAYINSPIRE

വഴിവിളക്ക് : കെട്ട കാലത്തും വെട്ടം കൊളുത്തുന്നവരാകാം


🟢സത്യസന്ധത കിട്ടാക്കനി ആയിക്കൊണ്ടിരിക്കുന്ന ആസുര കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.

🟩പരാധീനതകൾ എണ്ണിപ്പറഞ്ഞ്, പണം കടം വാങ്ങി മുങ്ങുന്നവരും, കൊടുത്ത പണം തിരിച്ചു വാങ്ങാനായി യാചനയോടെ പിറകെ നടക്കുന്നവരും സ്ഥിരം കാഴ്ചകൾ.


🔴ഭരിക്കുന്നവൻ ഭരിക്കപ്പെടുന്നവനെ അടിമയാക്കുന്ന കാലം, അറിവ് പകരുന്നവനും അറിവ് നുകരുന്നവനും പരസ്പരം ബഹുമാനിക്കാത്ത കാലം, അതാണീ ആസുര കാലം.


📗സത്യസന്ധതയോടെ ജീവിക്കുകയും നീതിക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവരാണ് ഈ കാലത്തെ ഏറ്റവും വലിയ വിപ്ലവകാരികൾ. ആയിരത്തിൽ ഒന്നോ രണ്ടോ വിപ്ലവകാരികളെ മാത്രമേ നമുക്ക് കാണാനാവുന്നുള്ളൂ.


🩸ജീവിതത്തിൽ മാന്യമായ സത്യസന്ധത പുലർത്തുന്നവന് മാത്രമേ യഥാർത്ഥത്തിൽ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കാനാവുന്നുള്ളൂ. മറ്റുള്ള ശബ്ദങ്ങൾ അപശബ്ദങ്ങളായാണനുഭവപ്പെടുന്നത്.


🌹വിനയമുള്ള  വ്യക്തിക്ക് ഒരിക്കലും ഒരു അഹങ്കാരിയാവാൻ ആവില്ല, ജീവിത സാക്ഷാത്ക്കാരത്തിന്റെ ഒരു യഥാർത്ഥ ലക്ഷണമാണ് വിനയം. നേതാവിനും അണികൾക്കും ഈ ലക്ഷണമുണ്ടെങ്കിൽ നൻമ മുഖങ്ങൾ എമ്പാടുമുണ്ടാവും.


🟢ഏതു രീതിയിലുള്ള സാഹചര്യങ്ങളെയും അഭിമുഖീകരിക്കാനുള്ള ശേഷിയും, കഴിവും നല്ല ഒരു വിനയാന്വിതന് എന്നുമുണ്ടാകും.


🩸എപ്പോഴും, എവിടെയും വിനയം പ്രകടിപ്പിക്കുകയും, നിസാരമായ ഉപകാരങ്ങൾക്ക് പോലും കൃതജ്ഞത ഉണ്ടാവുകയും പ്രകടിപ്പിക്കയും ചെയ്യുക എന്നത് നമ്മുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്ന പ്രധാന ഘടകമാണ്.



വിനയമുള്ള, സത്യസന്ധനായ ഒരു മനുഷ്യനാകാനാകണം നമ്മുടെ പരിശ്രമങ്ങളൊക്കെയും. മറ്റുള്ളവനെ തിരിച്ചറിയുന്ന, അന്യന് തണലാകുന്ന ഒരു സമരിയക്കാരനാവുമ്പോൾ ദൈവം പോലും നമ്മെ ഇഷ്ടപ്പെടും, സ്വർഗ്ഗവാസികളിൽ പെടുത്തും.

കെട്ട കാലത്തും വെട്ടം കൊളുത്തുന്നവരായി നമുക്ക് മാറിടാം.


✍🏻 മുജീബുല്ല KM

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉