ADMISSIONEDUCATION

NEST2021: 5 വർഷത്തെ സംയോജിത എം.എസ്സി. പ്രോഗ്രാമിലേക്ക് NISER അപേക്ഷ ക്ഷണിച്ചു

🔲 5 വർഷത്തെ സംയോജിത എം.എസ്സി.  പ്രോഗ്രാമിലേക്ക് (ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസ്) NISER അപേക്ഷ ക്ഷണിച്ചു 

 ◾ കേന്ദ്ര അണുശക്തിമന്ത്രാലയത്തിനു കീഴിൽ ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിസെര്), യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-ഡേ ചെബ്സ്) എന്നീ മുൻനിര ദേശീയസ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാംസ്കോളർഷിപ്പോടെ പഠിക്കാൻ അവസരം: 

◾ NEST2021 പരീക്ഷക്ക് JULY 15 വരെ അപേക്ഷിക്കാം. 

◾ പ്രവേശന പരീക്ഷ  ഓഗസ്റ്റ് 14ന്.


🔲 യോഗ്യത: 

◾ സയൻസ് സ്ട്രീമിൽ പ്ലസ്ടു പഠിച്ച് മൊത്തം 60% മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 55%) 2019ലോ 2020ലോ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവർ, ഈ പരീക്ഷ 2021ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. 

◾ അപേക്ഷാർഥി 2001 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചവരാവണം. 

◾ പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.


🔲 പ്രവേശന പരീക്ഷ: 

◾ നെസ്റ്റ് ഓൺലൈൻ/കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഓഗസ്റ്റ് 14ന് രണ്ടു സെഷനിലായി (രാവിലെ ഒമ്പതുമുതൽ 12.30 വരെ/ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെ) നടത്തും. 

◾ ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് 50 മാർക്കുവീതമുള്ള ഒബ്ജക്ടീസ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും 

◾  പരീക്ഷയിൽ കൂടുതൽ മാർക്കുനേടുന്ന മൂന്നുവിഷയങ്ങളുടെ സ്കോർ പരിഗണിച്ച് രണ്ടുസ്ഥാപനങ്ങൾക്കും പ്രത്യേകം റാങ്ക് പട്ടികകൾ തയ്യാറാക്കും.

◾ സെപ്റ്റംബർ ഒന്നിന് റിസൾട്ട് പ്രഖ്യാപിക്കും


🔲 പരീക്ഷാ കേന്ദ്രങ്ങൾ: 

◾ കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. 


🔲 അപേക്ഷാഫീസ് 

◾ 1200 രൂപ.  

◾ പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 600 രൂപ. 

◾ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.


🖱️ കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. www.nestexam.in

🖱️ ബ്രോഷറും സിലബസും: tinyurl.com/94f2eam5


🔲 പ്രധാന തീയതികൾ

◾ ഓൺലൈൻ അപേക്ഷ അവസാനിക്കുന്നത് : 2021 ജൂലൈ 15.

◾ അഡ്മിറ്റ് കാർഡിന്റെ ഡൗൺലോഡ് ആരംഭിക്കുന്നു: 2021 ഓഗസ്റ്റ് 3.

◾ പരീക്ഷാ തീയതി: 2021 ഓഗസ്റ്റ് 14.

◾ ഫല പ്രഖ്യാപനം: 2021 സെപ്റ്റംബർ 1


◾ 🆂🅷🅰🆁🅴 ചെയ്യുക..◾ 

◾ അവസരങ്ങൾ ആരും അറിയാതെ പോകരുത്…‼️◾ 

◾▬▬▬▬▬▬ CBI ▬▬▬▬▬▬◾ 

◾ 🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ  അറിയാൻ  Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇◾  

◾ https://bn1.short.gy/CareerBee ◾ 

✿❁════❁★☬☬★❁════❁✿

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉