CAREER

41 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം


41 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. സർവകലാശാലകളിൽ അസിസ്റ്റൻ്റ് എൻജിനിയർ, സി സ്റ്റം അനലിസ്റ്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ തുടങ്ങിയുവ അടങ്ങുന്നതാണ്  പുതിയ വിജ്ഞാപനം. മേയ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ 19 വരെ അപേക്ഷിക്കാൻ സമയം നൽകും. 


തസ്തികകൾ  :

ജനറൽ റിക്രൂട്ട്മെൻറ് -സംസ്ഥാനതലം

  • 1. കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ സിസ്റ്റം അനലിസ്റ്റ്
  • 2. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട്
  • 3. കേരളത്തിലെ യൂനിവേഴ്സിറ്റികളിൽ അസിസ്റ്റൻറ് എൻജിനീയർ (ഇൻസ്ട്രുമെൻറേഷൻ, ഇലക്ട്രിക്കൽ).
  • 4. പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയർ (ഇലക്ട്രോണിക്സ്).
  • 5. സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റൻറ് മാനേജർ ഗ്രേഡ് രണ്ട്.
  • 6. കേരള വാട്ടർ അതോറിറ്റിയിൽ എൽ.ഡി ക്ലർക്ക് (തസ്തികമാറ്റം മുഖേന).

ജനറൽ റിക്രൂട്ട്മെൻറ് -ജില്ലതലം

  • 1. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ്. (തസ്തികമാറ്റം മുഖേന).
  • 2. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്.
  • 3. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി).
  • 4. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ (ഹൈസ്കൂൾ).
  • 5. കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) -മലയാളം മീഡിയം.
  • 6. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ).
  • 7. വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ).
  • 8. എറണാകുളം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി).
  • 9. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി).
  • 10. വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപറേറ്റർ.
  • 11. പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ.
  • 12. വിവിധ ജില്ലകളിൽ എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് വകുപ്പിൽ ഡഫേദാർ.
  • 13. തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ പ്രസ് മാൻ.

സ്പെഷൽ റിക്രൂട്ട്മെൻറ് -ജില്ലതലം

  • 1. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് (പട്ടിക വർഗം).
  • എൻ.സി.എ റിക്രൂട്ട്മെൻറ് -സംസ്ഥാനതലം
  • 1. പൊലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിങ്) വകുപ്പിൽ മോട്ടോർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടർ (എൽ.സി/ എ.ഐ).
  • 2. കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (മുസ്ലിം).
  • 3. ആലപ്പുഴ ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫിസർ (പട്ടികജാതി).
  • 4. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (ഈഴവ/ തിയ്യ/ ബില്ലവ, പട്ടികജാതി).

എൻ.സി.എ റിക്രൂട്ട്മെൻറ് -ജില്ലതലം

  • 1.തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (മലയാളം മീഡിയം) (എസ്.ഐ.യു.സി നാടാർ).
  • 2. കൊല്ലം, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ) (എസ്.ഐ.യു.സി നാടാർ, ഒ.ബി.സി, എൽ.സി/ എ.ഐ).
  • 3. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (മുസ്ലിം).
  • 4. കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (എൽ.സി/ എ.ഐ).
  • 5. കണ്ണൂർ, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഹിന്ദുനാടാർ, എൽ.സി/ എ.ഐ, മുസ്ലിം).
  • 6. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ് (പട്ടികജാതി-വർഗം, ഈഴവ/ തിയ്യ/ ബില്ലവ, വിശ്വകർമ, ഹിന്ദു നാടാർ, എസ്.സി.സി.സി, ധീവര).
  • 7. തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ് (പട്ടികജാതി-വർഗം).
  • 8. പത്തനംതിട്ട ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (എസ്.സി.സി.സി).
  • 9. വയനാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/ പൗൾട്രി അസിസ്റ്റൻറ്/ മിൽക്ക് റെക്കോഡർ/ സ്റ്റോർ കീപ്പർ/ എന്യൂമറേറ്റർ) (ഹിന്ദു നാടാർ).
  • 10. തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി/ സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) (വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി).
  • 11. എറണാകുളം ജില്ലയിൽ എൻ.സി.സി/ സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്മാർ മാത്രം) (പട്ടികവർഗം).
  • 12. കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു) (പട്ടികവർഗം).
  • 13. ആലപ്പുഴ, വയനാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് രണ്ട് (എൽ.സി/ എ.ഐ, മുസ്ലിം).

സ്പെഷൽ റിക്രൂട്ട്മെൻറ് -സംസ്ഥാനതലം

  • 1. കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ -സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവർഗം).
  • 2. ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഓവർസിയർ ഗ്രേഡ് മൂന്ന്/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് മൂന്ന് (സിവിൽ)/ ട്രേസർ/ വർക്ക് സൂപ്രണ്ട് (പട്ടികജാതി-വർഗം).
അസാധാരണ ഗസറ്റ് തീയതി 15.05.2024. കൂടുതൽ വിവരങ്ങൾ മേയ് 15 ലക്കം പി.എസ്.സി ബുള്ളറ്റിനിൽ.
 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉