EDUCATION

ജോലിയോടൊപ്പം പഠിക്കാനും ഭാവി സുരക്ഷിതമാക്കാനും പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകൾ


ജോലിയോടൊപ്പം പഠിക്കാനും ഭാവി സുരക്ഷിതമാക്കാനും ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരമാണ് കേരളത്തിലെ പോളിടെക്നിക് കോളേജുകൾ ഒരുക്കുന്ന പാർട്ട് ടൈം/രണ്ടാം ഷിഫ്റ്റ് എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകൾ. 

ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്നിക് കോളേജ്, കോഴിക്കോട്, ശ്രീനാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം, കൊല്ലം, എന്നീ ഗവൺമെന്റ് കോളേജുകളോടൊപ്പം സ്വാശ്രയ മേഖലയിലെ മഅദിൻ പോളിടെക്നിക് കോളേജ്, മലപ്പുറം എന്നീ സ്ഥാപനങ്ങളും ഈ പ്രോഗ്രാമുകൾ നടത്തുന്നു.

ആർക്കൊക്കെ അപേക്ഷിക്കാം?

  • 10 ശതമാനം സീറ്റുകൾ സർക്കാർ / പൊതുമേഖല / സ്വകാര്യമേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയമോ, 2 വർഷ ഐ.ടി.ഐ. /കെ ജി സി ഇ / വി എച്ച് എസ് ഇ / ടി എച്ച് എസ് എൽ സി യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്.
  • എസ്.സി/എസ്.ടി, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.
  • ഭിന്നശേഷിയുള്ളവർക്കും പ്രത്യേക സംവരണം ഉണ്ട്.
  • 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടാവും.
  • അപേക്ഷകർ 18 വയസ്സു തികഞ്ഞവരാകണം.

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം www.polyadmission.org/pt എന്ന വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ഫീസ് അടച്ച് പൂർത്തിയാക്കണം.
  • തുടർന്ന് വിവിധ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, ഗവൺമെന്റ് / ഡിപ്പാർട്ട്മെന്റ് ഗ്രൂപ്പ് സീറ്റുകളിലേക്കും, മാനേജ്മെന്റ് സീറ്റുകളിലേക്കും ഓൺലൈനായി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.
  • ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന ദിവസം സെപ്റ്റംബർ മൂന്നാണ്.

കൂടുതൽ വിവരങ്ങൾ:

വിശദമായ പ്രോസ്പെക്ടസ്, ഫീസ് വിശദാംശങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/pt എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉