പ്രതിച്ഛായ: മറ്റുള്ളവരുടെ കണ്ണുകളിലൂടെയോ നമ്മുടെ ഉള്ളിലൂടെയോ?
ഒരു പ്രശസ്ത സ്ഥാപനത്തിന്റെ ജനറൽ മാനേജർ തന്റെ സ്റ്റാഫ് മീറ്റിംഗിൽ നിലവാരം കുറഞ്ഞ ഒരു തമാശ പറഞ്ഞു. മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും പൊട്ടിച്ചിരിച്ചപ്പോൾ, ഒരാൾ മാത്രം ചിരിക്കാതെയിരുന്നു. അത് കണ്ടിട്ട് അയാളുടെ തൊട്ടടുത്തിരുന്നയാൾ ചോദിച്ചു, “നീയെന്താ ചിരിക്കാത്തത്?”
അയാൾ മറുപടി പറഞ്ഞു: “ഞാൻ ഇന്ന് ഈ സ്ഥാപനത്തിലെ ജോലി രാജിവെച്ചു.” ജനറൽ മാനേജരെ പ്രീതിപ്പെടുത്താൻ ‘ഇല്ലാത്ത ചിരി’ ഇനി ചിരിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് അയാൾ ഉദ്ദേശിച്ചത്.
അധികാരവും ആത്മാർത്ഥതയും
ഇതുപോലെയാണ് നമ്മൾ കാണുന്ന പല പ്രതിച്ഛായകളും. അധികാരത്തിലിരിക്കുന്നവരോട് പലരും കാണിക്കുന്ന ബഹുമാനങ്ങളിൽ ആത്മാർത്ഥത ഉണ്ടാകണം എന്നില്ല. അരികിൽ നിൽക്കുന്ന സമയത്ത് ബഹുമാനം കാണിക്കുന്നവർ തന്നെ അവിടെ നിന്ന് മാറിക്കഴിഞ്ഞാൽ പരദൂഷണം പറയാനും തുടങ്ങും. നിർഭാഗ്യവശാൽ നമ്മുടെ പ്രതിച്ഛായകൾ സൃഷ്ടിക്കപ്പെടുന്നത് മറ്റുള്ളവരുടെ കണ്ണുകളിലൂടെയും വാക്കുകളിലൂടെയുമാണ്.
കണ്ണാടിയിലെ സത്യം
നമ്മൾ ആരും നമ്മുടെ യഥാർത്ഥ മുഖം നേരിട്ട് കണ്ടിട്ടില്ല. നമ്മൾ നമ്മുടെ പ്രതിബിംബത്തിലൂടെ മാത്രമേ നമ്മുടെ മുഖം കണ്ടിട്ടുള്ളൂ. നമ്മൾ നമ്മളെ കാണുന്ന കണ്ണാടി പൊടിപിടിച്ചതോ പൊട്ടിയതോ ആയ കണ്ണാടിയാണെങ്കിൽ, നമ്മുടെ പ്രതിച്ഛായയും നിറം മങ്ങിയതോ ചിതറിയതോ ആയിരിക്കും. അതുപോലെ മറ്റുള്ളവരുടെ കണ്ണുകളിലൂടെയും വാക്കുകളിലൂടെയും നമ്മൾ നമ്മളെ വിലയിരുത്തുന്നത് നൂറ് ശതമാനവും ശരിയാവണമെന്നില്ല.
സ്വയം തിരിച്ചറിയലിന്റെ പ്രാധാന്യം
മറ്റുള്ളവരുടെ കണ്ണിലൂടെ നമ്മളെ കാണാതെ നമ്മുടെ ഉള്ളിലേക്ക് നോക്കിക്കഴിഞ്ഞാൽ നമ്മുടെ പ്രതിച്ഛായ എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്ന വ്യക്തി നമ്മൾ തന്നെയാണ്. എന്നാൽ ഈയൊരു തിരിച്ചറിവിന്റെ കാര്യത്തിൽ നമ്മൾ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു. മറ്റൊരാൾ നമ്മളെ വല്ലാതെ പുകഴ്ത്തുന്ന സമയത്ത് അതിൽ അമിതമായി ആഹ്ലാദിക്കുന്നതിലും, നമ്മെപ്പറ്റി ഒരാൾ അപവാദം പറഞ്ഞു എന്ന് കേൾക്കുന്ന സമയത്ത് അതിൽ അതിയായി ദുഃഖിക്കുന്നതിലും യാതൊരർത്ഥവുമില്ല.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam