CAREERGOVERNMENT JOB

Indian Air Force Group C Recruitment 2026 | വ്യോമസേനയിൽ 47 ഗ്രൂപ്പ് സി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!

📅 Last Date to Apply: 31 May 2026
ഇന്ത്യൻ എയർഫോഴ്സിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കമാൻഡുകളിലായി എൽ.ഡി.ക്ലാർക്ക് ഉൾപ്പെടെ 47 ഒഴിവുകളാണുള്ളത്.

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

Indian Air Force Group C Recruitment 2026 വിജ്ഞാപനം ഇന്ത്യൻ വ്യോമസേന പുറത്തിറക്കി. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും കേന്ദ്ര സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണിത്. കരിയർ സംബന്ധമായ കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ Career Section സന്ദർശിക്കാവുന്നതാണ്. Indian Air Force Group C Recruitment 2026 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

വിഷയസൂചിക (Table of Contents)

1. Vacancy Details

ഇന്ത്യൻ എയർഫോഴ്സിലെ വിവിധ യൂണിറ്റുകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ താഴെ നൽകുന്നു:

തസ്തിക ഒഴിവുകൾ
ലോവർ ഡിവിഷൻ ക്ലാർക്ക് (LDC)33
ഹിന്ദി ടൈപ്പിസ്റ്റ്11
സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ03
ആകെ47

2. Eligibility & Age Limit

വിദ്യാഭ്യാസ യോഗ്യത:

  • എൽ.ഡി.ക്ലാർക്ക് & ഹിന്ദി ടൈപ്പിസ്റ്റ്: പന്ത്രണ്ടാം ക്ലാസ് വിജയം. കമ്പ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്കുകളോ 30 ഹിന്ദി വാക്കുകളോ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.
  • ഡ്രൈവർ: സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ് (ലൈറ്റ്, ഹെവി വാഹനങ്ങൾ) ഉണ്ടായിരിക്കണം.

പ്രായപരിധി:

18 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും:

  • SC/ST വിഭാഗക്കാർക്ക്: 05 വർഷം
  • OBC വിഭാഗക്കാർക്ക്: 03 വർഷം
  • ഭിന്നശേഷിക്കാർക്ക് (PwD): ജനറൽ – 10 വർഷം, SC/ST – 15 വർഷം, OBC – 13 വർഷം

3. How to Apply

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാൽ വഴി ബന്ധപ്പെട്ട സ്റ്റേഷൻ/യൂണിറ്റുകളിലേക്ക് അയക്കണം.

  • അപേക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കാം.
  • സ്വന്തം വിലാസമെഴുതി 10 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച കവറും അപേക്ഷയോടൊപ്പം വെക്കണം.
  • അപേക്ഷാ കവറിന് പുറത്ത് “Application for the Post of ______ and Category ______” എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

4. Important Dates

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 മേയ് 31

Ask your Doubts?

കരിയർ സംബന്ധമായ സംശയങ്ങൾ ചോദിക്കാൻ താഴെ കാണുന്ന വാട്സ്ആപ്പ് ബട്ടൺ ക്ലിക്ക് ചെയ്യുക.

WhatsApp വഴി ചോദിക്കുക
Join WhatsApp Channel 👉