MECON Limited Recruitment 2026 | മേക്കോൺ ലിമിറ്റഡിൽ 103 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
MECON Limited Recruitment 2026 വിജ്ഞാപനം പ്രകാരം സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങി വിവിധ വിഭാഗങ്ങളിൽ എഞ്ചിനീയർമാരെ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാവുന്നതാണ്. കരിയർ സംബന്ധമായ കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ Career Section സന്ദർശിക്കാവുന്നതാണ്. MECON Limited Recruitment 2026 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
വിഷയസൂചിക (Table of Contents)
1. About MECON Recruitment
ഭാരത സർക്കാരിന്റെ ഉരുക്ക് മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ കൺസൾട്ടൻസി സ്ഥാപനമാണ് മേക്കോൺ ലിമിറ്റഡ്. കമ്പനിയുടെ വിവിധ പ്രോജക്റ്റുകളിലേക്ക് പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ വാക്ക്-ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്.
2. Vacancy Details
ആകെ 103 ഒഴിവുകളാണുള്ളത്. തസ്തികകളുടെ എണ്ണം താഴെ നൽകുന്നു:
| തസ്തിക | ഒഴിവുകൾ |
|---|---|
| ഡെപ്യൂട്ടി എഞ്ചിനീയർ | 47 |
| അഡീഷണൽ എഞ്ചിനീയർ | 24 |
| അസിസ്റ്റന്റ് എഞ്ചിനീയർ | 20 |
| അഡീഷണൽ എക്സിക്യൂട്ടീവ് | 02 |
| അസിസ്റ്റന്റ് എക്സിക്യൂട്ടീവ് | 04 |
3. Eligibility Criteria
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ BE/B.Tech/B.Sc/M.Sc അല്ലെങ്കിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
4. Selection Process
വാക്ക്-ഇൻ ഇന്റർവ്യൂ മുഖേനയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഡൽഹി, റാഞ്ചി, കൊൽക്കത്ത, ബംഗളൂരു എന്നീ നഗരങ്ങളിൽ വെച്ചായിരിക്കും ഇന്റർവ്യൂ നടക്കുക. ഇതിന്റെ തീയതികൾ പിന്നീട് അറിയിക്കും.
5. How to Apply
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേക്കോൺ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
- അപേക്ഷാ ഫീസ്: ₹500. (SC/ST/PwD/വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല).
- അവസാന തീയതി: 2026 മേയ് 11.
- വെബ്സൈറ്റ്: https://careers.meconlimited.co.in
Ask your Doubts?
കരിയർ സംബന്ധമായ സംശയങ്ങൾ ചോദിക്കാൻ താഴെ കാണുന്ന വാട്സ്ആപ്പ് ബട്ടൺ ക്ലിക്ക് ചെയ്യുക.
WhatsApp വഴി ചോദിക്കുക