EDUCATION

M.C.A ഒന്നാംഘട്ട അലോട്ട്മെന്റ്: ഇന്ന് കൂടി (09-09-21) ഫീസടക്കാം



കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(MCA) കോഴ്സിലുള്ള പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്മെന്റ് https://lbscentre.in/mcompapplication2021/index.aspx ൽ പ്രസിദ്ധീകരിച്ചു. 

അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി സെപ്റ്റംബർ ഒമ്പതിനകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. 

ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.

അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കുകയുമില്ല.  ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം സെപ്റ്റംബർ ഒമ്പത് വരെ നടക്കും. 

കൂടുതൽ വിവരങ്ങൾക്ക്: 
0471-2560363, 364.
Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉