UGC-NET പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleയു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നാഷണല് ടെസ്റ്റിങ് ഏജന്സി (എന്.ടി.എ) നീട്ടി. മാര്ച്ച് ഒന്പത് വരെയാണ് നീട്ടിയിരിക്കുന്നത്. പരീക്ഷ മെയില് നടക്കും.
- ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്പ്പിക്കാം.
- മാര്ച്ച് 10 വരെ ഫീസടയ്ക്കാം.
- മാര്ച്ച് 16 വരെ ഓണ്ലൈന് അപേക്ഷയില് തിരുത്തലുകള് വരുത്താം.
നേരത്തെ അപേക്ഷ സമര്പ്പിക്കാനുള്ള അവസാന തീയതി മാര്ച്ച് രണ്ട് വരെയായിരുന്നു. തീയതി നീട്ടണമെന്ന ആവശ്യമുയര്ന്നതോടെയാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.
മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ് പരീക്ഷ. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈര്ഘ്യം. ജൂനിയര് റിസര്ച്ച് ഫെലോ/ അസിസ്റ്റന്റ് പ്രൊഫസര് തസ്തികയ്ക്കായുള്ള യോഗ്യത പരീക്ഷയാണിത്.
