ദേശിയ അക്കാദമിക് ക്രെഡിറ്റ് ബാങ്കുമായി യൂ.ജി.സി
യുജിസി ദേശീയ അക്കാദമിക് ക്രെഡിറ്റ് ബാങ്ക് (എന്‍എസി– ബാങ്ക്) ആരംഭിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ എകോപനത്തിനുള്ള ഡിജിറ്റല്‍ സംവിധാനമാണ് ദേശീയ അക്കാദമിക് ക്രെഡിറ്റ് ബാങ്ക് വഴി ലക്ഷ്യമിടുന്നതെന്നാണ് അവകാശവാദം. . വിദ്യാര്‍ഥികളുടെ അക്കാദമിക് ക്രെഡിറ്റുകള്‍ കൃത്യമായി ചേര്‍ക്കുക, ഓരോ കോഴ്സുകളില്‍നിന്നും ലഭിക്കുന്ന ക്രെഡിറ്റുകള്‍ അക്കദമിക് ക്രെഡിറ്റ് ബാങ്കില്‍ സൂക്ഷിക്കുന്നതിലൂടെ അടുത്ത കോഴ്സ് പഠിക്കാന്‍ സഹായകരമാകുമെന്നാണ് യുജിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്.
അക്കാദമിക് ക്രെഡിറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനും എന്‍എസി ബാങ്ക് വഴി സാധിക്കും. വിദ്യാര്‍ഥി ആദ്യം എന്‍ എ സി ബാങ്ക് അക്കൗണ്ടിന് അപേക്ഷിക്കണം. പുതിയ സ്കീം പരിചയപ്പെടുത്തുന്നതിനായി രാജ്യത്ത് വിവിധയിടങ്ങളില്‍ വര്ക്ഷോപ്പുകള് യുജിസി സംഘടിപ്പിക്കും. എന്‍എസി ബാങ്കിനെക്കുറിച്ച് വിവരങ്ങള്‍ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.ugc.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 20 വരെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് വിദ്യാഭ്യാസ വിദഗ്ധര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്.
എന്താണ് ദേശീയ അക്കാദമിക് ക്രെഡിറ്റ് ബാങ്ക് ?
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ട സൂചകങ്ങളായ ക്രെഡിറ്റുകള്‍ സൂക്ഷിക്കുന്നതാണ് എന്‍എസി ബാങ്ക്. അക്കൗണ്ട് ഉടമകള്‍ വിദ്യാര്‍ഥികളായിരിക്കും. പൂര്‍ണമായും വിദ്യാര്‍ഥി കേന്ദ്രീകൃത ഉന്നതവിദ്യാഭാസം പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്പര്യത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. ഓരോ വിദ്യാര്‍ഥിയുടെയും അക്കാദമിക് ക്രെഡിറ്റിന്റെ കൃത്യമായ പരിശോധനയും സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും എന്‍എസി ബാങ്ക് ഉറപ്പ് വരുത്തും. ക്രെഡിറ്റ് ശേഖരണം, കൈമാറ്റം, വീണ്ടെടുക്കല്‍ എന്നിവയാണ് എന്‍എസി ബാങ്ക് വഴി പ്രധാനമായും ചെയ്യുന്നത്. സര്‍വകലാശാലകളിലെ പഠനരീതികള്‍ എകോപിപ്പിക്കുന്നതിനും എന്‍എസി ബാങ്ക് സഹായിക്കുന്നു. എന്‍എസി ബാങ്കില്‍ അക്കൗണ്ടുള്ള വിദ്യാര്‍ഥിയുടെ അക്കാദമിക് ക്രെഡിറ്റ് അക്കൗണ്ടിലേക്ക് എത്തുകയും അത് വിദ്യാര്‍ഥിയ്ക്ക് ആവശ്യമുള്ള സമയം ഉപയോഗിക്കുകയും ചെയ്യാം. ഡിഗ്രി, ഡിപ്ലോമ, മറ്റുസര്ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കെല്ലാം ഇത് ബാധകമാണ്. വിദ്യാര്‍ഥികളുടെ കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിനും ഈ ഡിജിറ്റല്‍ സംവിധാനം സഹായിക്കും. ഇതിനായി ദേശീയ അക്കാദമിക് ഡെപ്പോസിറ്ററിയുമായി എന്‍എസി ബാങ്കിനെ ബന്ധിപ്പിച്ചുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഓരോ വിദ്യാര്‍ഥികള്‍ക്കും ലഭിച്ച അക്കാദമിക് ക്രെഡിറ്റ് പരിശോധിക്കുവാനും സാധിക്കും. ഒരു സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്ന വിദ്യാര്‍ഥികളുടെ അക്കാദമിക് ക്രെഡിറ്റ് അവര്‍ ചേരുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും അതത് കോഴ്സ് വിഭാഗത്തിലേക്കും കൈമാറുന്നതിന് സാധിക്കും.

ആദ്യഘട്ടം പിജി കോഴ്സുകളില്‍ മാത്രം
ആദ്യഘട്ടത്തില്‍ പിജി കോഴ്സുകളില്‍ മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കുക. പിജി കോഴ്സുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതുസംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കും. ഇതിനായി എന്‍എസിയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ നടത്തിപ്പിനായി സ്പെഷ്യല്‍ ഗ്രൂപ്പ് രൂപീകരിക്കും. പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിനായി വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വേ നടത്താനും യുജിസി തീരുമാനിച്ചിട്ടുണ്ട്.

മൂക് കോഴ്സുകള്‍ക്ക് പ്രോത്സാഹനം
അക്കാദമിക് ക്രെഡിറ്റ്ബാങ്ക് കൊണ്ട് സര്‍വകലാശാലാ തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ പ്രാഥമിക നിഗമനം. കേരളത്തില്‍ ബിരുദം നേടാന്‍ 120 ക്രെഡിറ്റും പി ജി കോഴ്സുകള്‍ക്ക് 80 ക്രെഡിറ്റും വേണം. ഈ ക്രെഡിറ്റ് നേടുന്നതോടെ വിദ്യാര്‍ഥി കോഴ്സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കും. ഈ ക്രെഡിറ്റ് അക്കാദമിക് ക്രെഡിറ്റ് ബാങ്കില്‍ നിക്ഷേപിച്ചതുകൊണ്ട് പ്രത്യേക ഗുണമില്ല. ഒരു കോഴ്സ് പഠിക്കുന്ന സമയംതന്നെ മറ്റൊരു കോഴ്സിന് ചേരാനും കഴിയില്ല അതേ സമയം തൊഴില്‍ ചെയ്തുകൊണ്ട് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്-(മൂക്) ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ് സൂക്ഷിക്കാന്‍ കഴിയും. അവര്‍ക്ക് ഒരു പരിധി വരെ ക്രെഡിറ്റ് ബാങ്ക് ഉപകരിക്കും.

എന്നാല്‍ യുജിസി നേരത്തെ സര്‍വകലാശാലകളോട് നിര്‍ദേശിച്ചിട്ടുള്ള 20 ശതമാനം ക്രെഡിറ്റ് വിദ്യാര്‍ഥികള്‍ക്ക് പുറത്തുനിന്ന് നേടാമെന്ന വ്യവസ്ഥയെ പരിപോഷിക്കുന്നതുകൂടിയാണ് ക്രെഡിറ്റ് ബാങ്ക്. ബിരുദ വിദ്യാര്‍ഥിക്ക് 20 ശതമാനം ക്രെഡിറ്റ് കോളേജിന് പുറത്തുനിന്ന് നേടി കോഴ്സ് പൂര്‍ത്തിയാക്കാമെന്ന നിര്‍ദേശം 20 ശതമാനം അധ്യാപകരെ കുറയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു . സംസ്ഥാനത്തെ മാതൃ സര്‍വകലാശാലയായ കേരളയില്പോലും രണ്ട് ക്രെഡിറ്റ്മാത്രമാണ് പുറമെനിന്ന് നേടാന്‍ അനുവദിച്ചിട്ടുള്ളത്. സ്വയംഭരണ കോളേജുകളിലെ കോഴ്സുകളെ സഹായിക്കുന്നതിനും കോഴ്സുമാറ്റം പ്രോത്സാഹിപ്പിക്കാനും ഓണ്‍ലൈന്‍ കോഴ്സുകളിലേക്ക് വിദ്യാര്‍ഥി ആകര്‍ഷിക്കാനും ക്യാമ്ബസുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കംകൂട്ടാനുമാണ് അക്കാദമിക് ക്രെഡിറ്റ് ബാങ്ക് എന്ന് ഉന്നതവിദ്യാഭ്യാസ മേഖല ആശങ്കപ്പെടുന്നുണ്ട്.
📅 Last Day Reminder
04
Feb
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
04
Feb
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
04
Feb
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
04
Feb
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
04
Feb
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.