ADMISSIONEDUCATION

പ്ലസ് ടു പാസ്സായവർക്ക് നഴ്സറി ടീച്ചർ ആകാം

  • പ്രീ പ്രൈമറി അധ്യാപക പരിശീല കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 
  • +2 / ഡിഗ്രി  പാസ്സായവർക്ക് അപേക്ഷിക്കാം           

2021-22 വർഷത്തെ  പ്രീ പ്രൈമറി അധ്യാപക പരിശീലന കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 

പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് എന്നറിയപ്പെട്ടിരുന്നതും, നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതുമായ രണ്ട്  വർഷത്തെ  പ്രീ-പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്സ് 2020-21, 2021-22 വർഷത്തേക്കുള പ്രവേശനത്തിന് നിശ്ചിത മാതൃകയിലുളള അപേക്ഷകൾ ക്ഷണിയ്ക്കുന്നു.

എൻ.സി.ടി.ഇ നിശ്ചയിച്ചിട്ടുളള സീറ്റുകളിലേക്ക് മാത്രമാണ് അഡ്മിഷൻ നടത്തുന്നത്. 


യോഗ്യത

  • അപേക്ഷകർ 45%-ൽ കുറയാതെ മാർക്കോടെ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം. 
  • ബിരുദ യോഗ്യതയുള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല.
  • പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ടവർ യോഗ്യത പരീക്ഷ പാസായാൽ മതിയാകും.

മാർക്ക് ഇളവ്

  • ഒ.ബി.സി വിഭാഗത്തിൽപ്പെടുന്നവർക്ക് 2% മാർക്ക് ഇളവ് ലഭിക്കുന്നതാണ്. 
  • സംസ്ഥാന യുവജനോത്സവത്തിൽ സംഗീതം, നൃത്തം, നാടകം എന്നീ ഇനങ്ങളിൽ
  • മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് 55% മാർക്ക് ഇളവും, സ്പോർട്സ്, ഗെയിംസ്,
  • എൻ.സി.സി, സ്കൗട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് വെയിറ്റേജ്
  • മാർക്കും ലഭിക്കുന്നതാണ്. 

പ്രായപരിധി 

  • 01.08.2020 ൽ 17 നും 33 നും മദ്ധ്യേയായിരിക്കണം.
  • പട്ടികജാതി, പട്ടികവർഗ്ഗവിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവുംവയസ്സിളവ് ലഭിക്കുന്നതാണ്. 
  • ഗവൺമെന്റ് അംഗീകൃത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് 2 വർഷത്തെ അധ്യാപക പ്രവ്യത്തി പരിചയത്തിന് ഒരു വർഷത്തെ വയസ്സിളവ് എന്ന തോതിൽ പരമാവധി 3 വർഷം വരെ വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം  

  • പ്രവേശനം ആഗ്രഹിക്കുന്ന അപേക്ഷകർ പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്ന ഗവ:/അംഗീകൃത സ്ഥാപനത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
  • അപേക്ഷയുടെ മാതൃക താഴെ നൽകുന്നുണ്ട് 
  • കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ അപേക്ഷകർ നേരിട്ട് സ്ഥാപനത്തിൽ എത്തി അപേക്ഷ നൽകേണ്ടതില്ല. പകരം അപേക്ഷ സ്കാൻ ചെയ്ത് ഇ-മെയിൽ ചെയ്താൽ മതിയാകും
  • അപേക്ഷയുടെ ഒറിജിനൽ പ്രവേശന സമയത്ത് ഹാജരാക്കിയാൽ മതി.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി :18/09/2020 , 5 pm

  • നിശ്ചിത മാതൃകയിലുള്ള ഫോമിൽ തയാറാക്കിയ അപേക്ഷകൾ Sept 18 നകം പിപിടിടിഐകളിൽ സ്വീകരിക്കും. 
  • സമയപരിധി  കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

അപേക്ഷാ വിജ്ഞാപനം, അപ്ലിക്കേഷൻ ഫോം, അംഗീകൃത സ്ഥാപനങ്ങൾ എന്നിവ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉