യു.എ.ഇയിൽ സൗജന്യമായി പഠിക്കാം! MBZUAI & Al Qasimia University Scholarships | UAE Free Education Scholarships
യു.എ.ഇയിലെ ഉന്നതപഠനം വൻ ചിലവുള്ള കാര്യമാണെന്ന ധാരണ മാറ്റിവെക്കാൻ സമയമായി. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം, താമസവും ഭക്ഷണവും പോക്കറ്റ് മണിയും വരെ നൽകി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന രണ്ട് പ്രമുഖ സർവ്വകലാശാലകളെക്കുറിച്ചാണ് UAE Free Education Scholarships എന്ന ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
About MBZUAI & Al Qasimia University
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന Mohamed bin Zayed University of Artificial Intelligence (MBZUAI) ലോകത്തിലെ തന്നെ ആദ്യത്തെ റിസർച്ച് അധിഷ്ഠിത AI സർവ്വകലാശാലയാണ്. ശാസ്ത്ര-സാങ്കേതിക മേഖലയിൽ താല്പര്യമുള്ളവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. ഷാർജയിലുള്ള Al Qasimia University മാനുഷിക മൂല്യങ്ങൾക്കും സാംസ്കാരിക പഠനത്തിനും പ്രാധാന്യം നൽകുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് താങ്ങാവുന്ന മികച്ച സ്ഥാപനമാണ്.
Courses Offered & Eligibility
രണ്ട് സർവ്വകലാശാലകളും വ്യത്യസ്തമായ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവയുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:
1. MBZUAI (AI & Technology Focus)
- Course: B.Sc. in Artificial Intelligence
- Streams: Engineering Stream (Coding, Robotics) & Business Stream (AI Management).
- Eligibility: പ്ലസ് ടു സയൻസ് സ്ട്രീം മികച്ച മാർക്കോടെ വിജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലെ പ്രാവീണ്യം നിർബന്ധം.
2. Al Qasimia University (Humanities & Commerce)
- Courses: Economics, Mass Communication, Arabic Literature, Islamic Studies & Sharia.
- Eligibility: പ്ലസ് ടുവിൽ 90% ത്തിന് മുകളിൽ മാർക്ക്. പ്രായം 20 വയസ്സിൽ താഴെയായിരിക്കണം.
Scholarship Benefits & Rewards
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്:
| സൗകര്യങ്ങൾ | MBZUAI | Al Qasimia |
|---|---|---|
| ട്യൂഷൻ ഫീ | 100% സൗജന്യം | 100% സൗജന്യം |
| സ്റ്റൈപ്പന്റ് (പ്രതിമാസം) | മെറിറ്റ് അടിസ്ഥാനത്തിൽ | 1500 – 2000 AED |
| താമസവും ഭക്ഷണവും | ലഭ്യമാണ് | സൗജന്യം |
Admission Process & Required Documents
ഈ രണ്ട് അവസരങ്ങൾക്കും അപേക്ഷിക്കാൻ താഴെ പറയുന്ന രേഖകൾ കരുതുക:
- പ്ലസ് ടു മാർക്ക് ലിസ്റ്റ് (Attested).
- ഇംഗ്ലീഷ് പ്രാവീണ്യ സർട്ടിഫിക്കറ്റ് (IELTS/TOEFL – MBZUAI-ക്ക് നിർബന്ധം).
- പാസ്‌പോർട്ട് കോപ്പി & ഫോട്ടോ.
- Al Qasimia-യിലേക്ക് അപേക്ഷിക്കുന്നവർക്ക് അറബി ഭാഷാ പ്രാവീണ്യം ഇല്ലെങ്കിൽ ഒരു വർഷത്തെ പ്രിപ്പറേറ്ററി കോഴ്സ് ഉണ്ടായിരിക്കും.
Important Links
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക:
Article by: മുജീബുല്ല KM, സിജി ഇൻ്റർനാഷണൽ കരിയർ ടീം
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Mujeebulla K.M. is a Career Coordinator at CIGI International with over two decades of experience in career guidance. A former Kerala Government servant, he is a noted author and columnist specializing in Gen Z career trends, parenting, and skill development.