EDUCATION

JAM 2021 ഫെബ്രുവരി 14 ന് – ഇപ്പോൾ അപേക്ഷിക്കാം

ജോയിന്റ് അഡ്മിഷന് ടെസ്റ്റ് ഫോര് മാസ്റ്റേഴ്സ് (ജാം) 2021 ന്റെ തീയതകിള് പ്രസിദ്ധീകരിച്ചു . ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് പുറത്തു വിട്ട റിപ്പോര്ട്ടുകള് പ്രകാരം ജാം 2021 പരീക്ഷ ഫെബ്രുവരി 14 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, എന്.ഐ.ടി, ഐ.ഐ.എസ്, ഐസര് തുടങ്ങിവയിലേക്കുള്ള മാസ്റ്റേഴ്സ് ഡിഗ്രി പ്രവേശനത്തിനാണ് ജാം പരീക്ഷ നടത്തുന്നത്. 

  • മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കു പ്രവശനം ആഗ്രഹിക്കുന്നവര് ജാം 2021 പരീക്ഷ എഴുതിയിരിക്കണം. 
  • ഇതിന്റെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 

IIT കളിലേക്കുള്ള വാതിൽ  

  • ഭിലായ്,
  • ഭുവനേശ്വര്, 
  • ബോംബെ, 
  • ഡല്ഹി, 
  • ഐഎസ്എം ധന്ബാദ്, 
  • ഗാന്ധിനഗര്, 
  • ഗുവഹാത്തി, 
  • ഹൈദരാബാദ്, 
  • ഇന്ഡോര്, 
  • ജോധ്പൂര്, 
  • കാണ്പൂര്, 
  • ഖരഗ്പൂര്, മദ്രാസ്, 
  • മാണ്ഡി, 
  • പാലക്കാട്, 
  • പാറ്റ്ന, 
  • റൂര്ക്കീ, 
  • റോപാര്, 
  • തിരുപ്പത്, 
  • ബി.എച്ച്.യു 

തുടങ്ങിയ 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) കളിലെ താഴെ പറയുന്ന  പോസ്റ്റ് ബാച്ചിലര് ഡിഗ്രി കോഴ്സുകള്ക്ക് ജാം സ്കോര് ഉപയോഗിച്ച് പ്രവേശനം നേടാം. 

  • എം.എസ്.സി, മാസ്റ്റേഴ്സ് ഇന് ഇക്കണോമിക്സ് (രണ്ടുവർഷ പ്രോഗ്രാമുകൾ)
  • ജോയിന്റ് എം.എസ്.സി-പിഎച്ച്ഡി, 
  • എം.എസ്.സി-പി.എച്ച്.ഡി ഡ്യുവല് ഡിഗ്രി, 
  • എം.എസ്.സി-എം.എസ്(റിസര്ച്ച്)/ പിഎച്ച്ഡി ഡ്യുവല് ഡിഗ്രി 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്-ബെംഗളൂരു ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും 
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഷിബ്പുർ), 
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, 
  • സന്ത് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി (പഞ്ചാബ്) തുടങ്ങി കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജാം സ്കോർ ഉപയോഗിച്ചുവരുന്നു.

ജാമിലെ വിഷയങ്ങൾ

  • ബയോടെക്നോളജി (കോഡ് ബി.ടി.), 
  • കെമിസ്ട്രി (സി.വൈ.), 
  • ജിയോളജി (ജി.ജി.), 
  • മാത്തമാറ്റിക്സ് (എം.എ.), 
  • മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് (എം.എസ്.), 
  • ഫിസിക്സ് (പി.എച്ച്.) എന്നീ വിഷയങ്ങളിലും 
  • പുതുതായി ഉൾപ്പെടുത്തുന്ന ഇക്കണോമിക്സ് (ഇ.എൻ.) വിഷയത്തിലും പരീക്ഷ നടത്തും.

പരീക്ഷാ രീതി 

  •  പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും.
  • വിദ്യാർഥിയുടെ യോഗ്യതാപ്രോഗ്രാം, ചേരാൻ ആഗ്രഹിക്കുന്ന പ്രോഗ്രാമിനുവേണ്ട യോഗ്യത, പ്രവേശനത്തിന് യോഗ്യതനേടേണ്ട ജാം പേപ്പർ എന്നിവ പരിഗണിച്ചുകൊണ്ട്, ജാമിൽ അഭിമുഖീകരിക്കേണ്ട പേപ്പർ നിശ്ചയിക്കണം. 
  • ഒരാൾക്ക് പരീക്ഷാസമയക്രമത്തിനു വിധേയമായി ഒന്നോ രണ്ടോ പേപ്പർ അഭിമുഖീകരിക്കാം. 
  • ഫെബ്രുവരി 14-ന് രാവിലെ ബി.ടി., എം.എസ്., പി.എച്ച്. കോഡുകളുള്ള പേപ്പറുകളും ഉച്ചയ്ക്ക് സി.വൈ., ഇ.എൻ., ജി.ജി., എം.എ. എന്നീ കോഡുകളുള്ള പേപ്പറുകളും കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ഓൺലൈനായി നടത്തും.
  • ഓരോ പ്രോഗ്രാമിന്റെ പ്രവേശനത്തിനുമുള്ള വിശദമായ അക്കാദമിക് യോഗ്യതാ വ്യവസ്ഥ ജാം വെബ് സൈറ്റിലും ഇൻഫർമേഷൻ ബ്രോഷറിലും സ്ഥാപന സൈറ്റുകളിലും ലഭിക്കും.
  • യോഗ്യതാ പ്രോഗ്രാമിൽ എല്ലാ വർഷങ്ങളിലും കൂടി എല്ലാ വിഷയങ്ങളിലുമായി (ഭാഷ, ഉപവിഷയങ്ങൾ ഉൾപ്പെടെ) കുറഞ്ഞത് 55 ശതമാനം മാർക്ക്/5.5 സി.ജി.പി.എ. (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം /5.0) ഉണ്ടായിരിക്കണം 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് 2021-ലെ ജാം സംഘാടക സ്ഥാപനം. 

  • അപേക്ഷ സെപ്റ്റംബർ 10 മുതൽ 
  • അവസാനതീയതി: ഒക്ടോബർ 15. 

Apply Online 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉