കേരള സര്വകലാശാല – പ്രധാന അറിയിപ്പുകൾ- 11-09-2020
കേരള സര്വകലാശാല
എം.ബി.എ പ്രവേശനം – ഒഴിവുളള സീറ്റുകളില് സ്പോട്ട് അഡ്മിഷന്
കേരള സര്വകലാശാലയുടെ 20202022 എം.ബി.എ ബാച്ചിലെ യു.ഐ.എം പ്രവേശനത്തിന് അനുസൃതമായി ചില കേന്ദ്രങ്ങളില് സീറ്റ് ഒഴിവുണ്ട്. യു.ഐ.എം – ഐ.സി.എം പൂജപ്പുര, തിരുവനന്തപുരം – 7, യു.ഐ.എം വര്ക്കല – 15, യു.ഐ.എം പുനലൂര് – 43, യു.ഐ.എം കുണ്ടറ – 39, യു.ഐ.എം കൊല്ലം – 39, യു.ഐ.എം അടൂര് – 53, യു.ഐ.എം ആലപ്പുഴ – 65 എന്നിങ്ങനെയാണ് ഒഴിവുളള സീറ്റുകളുടെ എണ്ണം.
യോഗ്യതയുളള വിദ്യാര്ത്ഥികള് 2020 സെപ്റ്റംബര് 14 ന് രാവിലെ 9.30 ന് സ്പോട്ട് അഡ്മിഷനായി താല്പ്പര്യമുളള യു.ഐ.എമ്മില് സര്വകലാശാല നിര്ദ്ദേശിച്ചിട്ടുളള ഫീസ് സഹിതം ഹാജരാകേണ്ടതാണ്.
മെഷീന് ലേര്ണിംഗ് ഇന്റേണ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സര്വകലാശാലയിലെ കമ്പ്യൂട്ടേഷണല് ബയോളജി ആന്റ് ബയോഇന്ഫോര്മാറ്റിക്സ് വകുപ്പ് സെപ്റ്റംബര് 28 മുതല് ഓണ്ലൈനായി നടത്തുന്ന മെഷീന് ലേര്ണിംഗ് ഇന്റേണ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പൈത്തണ് പ്രോഗ്രാമിംഗില് പ്രാഥമിക പരിചയമുളള വിദ്യാര്ത്ഥികള് ഉള്പ്പെടെ ആര്ക്കും അപേക്ഷിക്കാം. ഫീസ്: 3150 രൂപ. താല്പ്പര്യമുളളവര്ക്ക് ലിങ്കില് രജിസ്റ്റര് ചെയ്യാം.





