EDUCATIONKEAM

KEAM 2020: ആര്ക്കിടെക്ചര്, മെഡിക്കല് അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന് വീണ്ടും അവസരം

 KEAM 2020: ആര്ക്കിടെക്ചര്, മെഡിക്കല് അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന് വീണ്ടും അവസരം. 

പുതുതായി അപേക്ഷകള് സമര്പ്പിക്കുന്നതിനും KEAM-2020 ല് ഇതിനോടകം അപേക്ഷിച്ചവര്ക്ക് കോഴ്സുകള് കൂട്ടിച്ചേര്ക്കുന്നതിനും September 18 വരെ സൗകര്യം ലഭിക്കും

  • നിശ്ചിതസമയത്തിനകം പ്രവേശന പരീക്ഷാ കമ്മിഷണര്ക്ക് അപേക്ഷ സമര്പ്പിക്കാന് കഴിയാതിരുന്ന വിദ്യാര്ഥികള്ക്ക് ആര്ക്കിടെക്ചര് (ബി.ആര്ക്ക്), മെഡിക്കല് ആന്ഡ് മെഡിക്കല് അനുബന്ധ കോഴ്സുകള് (എം.ബി.ബി.എസ്., ബി.ഡി.എസ്. ഉള്പ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓണ്ലൈന് അപേക്ഷ നല്കാം.
  • KEAM-2020 മുഖേന എന്ജിനീയറിങ് / ആര്ക്കിടെക്ചര് / ഫാര്മസി / മെഡിക്കല് ആന്ഡ് അനുബന്ധ കോഴ്സുകള് എന്നിവയിലേതെങ്കിലും കോഴ്സുകള്ക്ക് ഇതിനോടകം ഓണ്ലൈനായി അപേക്ഷിച്ചവര്ക്ക് ആവശ്യമുള്ളപക്ഷം ആര്ക്കിടെക്ചര്, മെഡിക്കല് ആന്ഡ് അനുബന്ധ കോഴ്സുകള് കൂട്ടിച്ചേര്ക്കുന്നതിനും അവസരമുണ്ട്
  • നേരത്തേ സമര്പ്പിച്ച അപേക്ഷയില് ഫാര്മസി (ബി.ഫാം.) കോഴ്സ് തിരഞ്ഞെടുക്കാന് വിട്ടുപോയവരും 2020-ലെ എന്ജിനിയറിങ് പ്രവേശനപ്പരീക്ഷയുടെ പേപ്പര്-1 എഴുതി നിശ്ചിത ഇന്ഡ്ക്സ് മാര്ക്ക് നേടിയവരുമായ വിദ്യാര്ഥികള്ക്ക് ആവശ്യമുള്ളപക്ഷം ഫാര്മസി കോഴ്സ് പ്രസ്തുത അപേക്ഷയില് കൂട്ടിച്ചേര്ക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.

പുതുതായി അപേക്ഷകള് സമര്പ്പിക്കുന്നതിനും KEAM-2020 ല് ഇതിനോടകം അപേക്ഷിച്ചവര്ക്ക് കോഴ്സുകള് കൂട്ടിച്ചേര്ക്കുന്നതിനും 18 ന് വൈകീട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in  എന്ന വെബ്സൈറ്റില് സൗകര്യം ലഭിക്കും.

OFFICIAL WEBSITE NEW APPLICATION   CANDIDATE PORTAL 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉