EDUCATION

ഡൽഹി ജാമിയ ഹംദർദില് വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം


ഡൽഹിയിലെ ജാമിയ ഹംദർദിൽ വിവിധ വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

  • ◼️ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 
  • ◼️ ജൂലൈ 25 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി

  🆂🅷🅰🆁🅴 ചെയ്യുക..

അവസരങ്ങൾ ആരും അറിയാതെ പോകരുത്…‼️

https://bn1.short.gy/CareerBee

➖  സർവ്വകലാശാലയുടെ പ്രവേശന മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു അപേക്ഷയിൽ പരമാവധി എട്ട് പ്രോഗ്രാമുകൾക്ക് വരെ ഒരുമിച്ച് അപേക്ഷിക്കാം. 

➖  സാധാരണ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളായ നീറ്റ്, ജെഇഇ, ക്ലാറ്റ് (NEET/ JEE/ CLAT)  എന്നിവയുടെ അടിസ്ഥാനത്തിലാണ് ജാമിയ ഹംദർദ് വിവിധ കോഴ്സുകളിൽ പ്രവേശനം നടത്തുന്നത്. എന്നാൽ, ഇപ്രാവശ്യം കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സമാന്തരമായ മറ്റൊരു അസസ്മെന്റ് നടത്തിയാണ് പ്രവേശനം നൽകുന്നത്.

🔳 അപേക്ഷിക്കേണ്ട വിധം

◼️ സ്റ്റെപ്പ് 1 – നിങ്ങളുടെ വെബ് ബ്രൗസറിൽ ജാമിയ ഹംദർദിന്റെ അഡ്മിഷൻ പോർട്ടൽ സെർച്ച് ചെയ്തു ഓപ്പൺ ചെയ്യുക.

◼️ സ്റ്റെപ്പ് 1 – യൂണിവേഴ്സിറ്റി വെബ്സൈറ്റ് ഹോം പേജിൽ നിന്നും ലോഗിൻ ടാബ് ക്ലിക്ക് ചെയ്യുക.

◼️ സ്റ്റെപ്പ് 3 – ന്യൂ രജിസ്ട്രേഷൻ എന്നത് തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, മറ്റു വിവരങ്ങൾ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

◼️ സ്റ്റെപ്പ് 4 – നിങ്ങളുടെ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഒടിപി ഉപയോഗിച്ച് വെരിഫൈ ചെയ്യുക. തുടർന്ന് നിങ്ങളുടെ പേര്, ഇ മെയിൽ ഐഡി, പാസ് വേർഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

◼️ സ്റ്റെപ്പ് 5 – തുടർന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചതിനു ശേഷം ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.

◼️ സ്റ്റെപ്പ് 6 – പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ ഫീസ് നൽകുക.

◼️ സ്റ്റെപ്പ് 7 – അപേക്ഷാ ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം ഭാവിയിലെ ആവശ്യങ്ങൾക്കായി അതിന്റെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.

✅ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ഡൽഹിയിലെ പ്രശസ്തമായ ഡീംഡ് യൂണിവേഴ്സിറ്റിയാണ് ജാമിയ ഹംദർദ്. 

✅ 2019ൽ ജാമിയ ഹംദർദിനെ മികവിന്റെ കേന്ദ്രമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തിരഞ്ഞെടുത്തിരുന്നു. 

✅ വിവിധ വിഷയങ്ങളിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറൽ പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്. സർവകലാശാലയിലെ ഒൻപത് സ്കൂളുകൾ രണ്ട് സെന്ററുകൾ എന്നിവയിലേക്കാണ് പ്രവേശനം നടത്തുന്നത്.

🔳 കോഴ്സുകൾ / വിഷയങ്ങൾ 

  • ◼️ ഫാർമസി, 
  • ◼️ യുനാനി മെഡിസിൻ, 
  • ◼️ നഴ്സിംഗ്, 
  • ◼️ സയൻസ്, 
  • ◼️ റിഹാബിലിറ്റേഷൻ സയൻസ്, 
  • ◼️ പാരാമെഡിക്കൽ സയൻസ്, 
  • ◼️ കമ്പ്യൂട്ടർ സയൻസ്, 
  • ◼️ മാനേജ്മെൻറ്, 
  • ◼️ മെഡിസിൻ, 
  • ◼️ ഇന്റർഡിസിപ്ലിനറി സയൻസ്,
  • ◼️  നിയമം, 
  • ◼️ സോഷ്യൽ സയൻസ്, 
  • ◼️ മീഡിയ ആന്റ് മാസ് കമ്മ്യൂണിക്കേഷൻ 

എന്നീ വിഷയങ്ങളിലാണ് വിവിധ കോഴ്സുകളിൽ പ്രവേശനം നടത്തുന്നത്. 

🔳 യോഗ്യത, പ്രവേശന രീതി എന്നിവ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

🔳 കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കുമായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.

 🆂🅷🅰🆁🅴 ചെയ്യുക..

അവസരങ്ങൾ ആരും അറിയാതെ പോകരുത്…‼️

▬▬▬▬▬▬ CBI ▬▬▬▬▬▬

🎙️ഏറ്റവും പുതിയ തൊഴിൽ, ഉപരിപഠന സാധ്യതകൾ  അറിയാൻ  Career Bee WHATSAPP ഗ്രൂപ്പിൽ അംഗമാവുക👇 

https://bn1.short.gy/CareerBee 

✿❁════❁★☬☬★❁════❁✿

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉