EDUCATIONKEAM

KEAM : 2021 ജൂൺ 24 ന് 2 PM മണി വരെ അപേക്ഷിക്കാം.

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 24 ഉച്ചക്ക് രണ്ടുവരെ നീട്ടി. 

തിങ്കളാഴ്ച വൈകുന്നേരം വരെ 1.48 ലക്ഷം പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കുകയും 1.38 ലക്ഷം ഫീസ് അടക്കുകയും ചെയ്തു.

2021-22 അധ്യയനവർഷത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, കോഴ്സുകളിലേക്കും എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ, പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് 24 വരെ നീട്ടിയത്.

(adsbygoogle = window.adsbygoogle || []).push({});

📌 ഫോട്ടോ, ഒപ്പ്,  ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ  അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

📌 മറ്റ് അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിന്  ജൂൺ 30വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.

📌 കേരളത്തിൽ എം. ബി. ബി. എസ്,  ബി. ഡി. എസ്, ആയുർവേദം,ഹോമിയോപ്പതി, സിദ്ധ,  യുനാനി, അഗ്രികൾചർ,  ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ  പ്രൊഫഷണൽ ബിരുദ  കോഴ്സുകളിലെ  പ്രവേശനത്തിന് KEAM അപേക്ഷ നിർബന്ധമാണ്

📌 എം. ബി. ബി. എസ്/ ബി. ഡി. എസ്/ മറ്റ് മെഡിക്കൽ അനുബന്ധകോഴ്സുകളിലേക്ക് NTA നടത്തുന്ന   NEET UG 2021 റാങ്കിന്റെ അടിസ്ഥാനത്തിൽ കേരള പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ്  കേരളത്തിൽ പ്രവേശനം.

📌 കേരളത്തിലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം.

📌 കേരളാ എഞ്ചിനീയറിങ്ങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12:30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2:30 മുതൽ 5:00 മണി വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമാണ്

പ്രവേശനപരീക്ഷെയയും ബന്ധപ്പെട്ട വിഷയങ്ങളെയും സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ അറിയുന്നതിന് പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ്  സന്ദർശിക്കണം. 

ഹെൽപ് ലൈൻ നമ്പർ: 0471- 2525300.

(adsbygoogle = window.adsbygoogle || []).push({});

(adsbygoogle = window.adsbygoogle || []).push({});

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉