EDUCATIONEXAM

എംബിബിഎസിനും ഇനി ‘SAY’ .. !! | 6 മാസം നഷ്ടപെടുത്താതെ പഠനം തുടരാം

എസ്എസ്എൽസി ‘സേ’ പരീക്ഷ പോലെ ഇനി എംബിബിഎസിനും സേവ് എ ഇയർ (സേ) പരീക്ഷ നടത്തും. 

ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികൾക്ക് 6 മാസം നഷ്ടപ്പെടുന്നത് സേ പരീക്ഷ  ജയിച്ചാൽ ഒഴിവാക്കാം. സേ പരീക്ഷയിൽ പരാജയപ്പെട്ടാൽ തൊട്ടുപിന്നിലെ വർഷത്തെ ബാച്ചിനൊപ്പം പഠിക്കണം.

 സേ പരീക്ഷ വരുന്നതോടെ തോൽക്കുന്ന വിദ്യാർഥികൾക്കുള്ള അഡീഷനൽ ബാച്ച് ഈ വർഷം മുതൽ ഇല്ലാതാകും.

ദേശീയ മെഡിക്കൽ കമ്മിഷന്റെ മികവധിഷ്ഠിത മെഡിക്കൽ വിദ്യാഭ്യാസ പദ്ധതിയുടെ (സിബിഎംഇ) ഭാഗമായാണ് സേ പരീക്ഷ ആരംഭിക്കുന്നത്. 

ഒന്നാം വർഷ എംബിബിഎസ് പരീക്ഷയ്ക്കു മാത്രമാണ് സേ പരീക്ഷ. 

  • നിലവിൽ ഒന്നാം വർഷ എംബിബിഎസ് തോൽക്കുന്ന വിദ്യാർഥികൾക്ക് 6 മാസം കഴിഞ്ഞ് പരീക്ഷ നടത്തും. 
  • അതിൽ ജയിച്ചാൽ ഇവർക്കായി അഡീഷനൽ ബാച്ച് ആരംഭിക്കും. ര
  • ണ്ടാം വർഷം മുതലുള്ള പരീക്ഷകളിൽ തോറ്റാലും പിന്നീട് എഴുതി വിജയിച്ചാൽ മതി. ബാച്ച് മാറേണ്ട കാര്യമില്ല. 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉