EDUCATION

കേരളത്തിൽ LLB പഠിക്കാം: +2 ക്കാർക്ക് ഇപ്പോൾ അപേക്ഷിക്കാം

 

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽബി പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.

🔲 യോഗ്യത 

  • 45% എങ്കിലും മാർക്കോടെ പ്ലസ്ടു ജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
  • പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40% മാർക്ക് മതി. 
  • 2021 ഡിസംബർ 31ന് 17 വയസ്സ് തികയണം.

ബാച്ലർ ബിരുദവും നിയമബിരുദവും ചേർത്തു നൽകുന്ന ബിരുദമാണു ലഭിക്കുക.

  • കോഴ്സിന്റെ അവസാന 6 മാസം പ്രായോഗിക പരിശീലനവുമുണ്ടാകും.
  • 4 സർക്കാർ കോളജുകളിലായി ആകെ 360 സീറ്റുണ്ട്.
  • 19 സ്വകാര്യ കോളജകളിൽ 2112 സീറ്റുകളും.
  • പ്രഫഷനൽ കോളജ് പ്രവേശനത്തിന് കേരള സർക്കാർ മാനദണ്ഡപ്രകാരം സംവരണവുമുണ്ട്.

🔲 പരീക്ഷാ രീതി 

കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടണം. പട്ടികവിഭാഗം 5%.

കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന 2 മണിക്കൂർ എൻട്രൻസ് പരീക്ഷയിൽ ആകെ 200 ഒബ്ജെക്ടീവ് ചോദ്യങ്ങൾ  ഉണ്ടാകും 

  • ◾ പൊതുവിജ്ഞാനം (45)
  • ◾ ജനറൽ ഇംഗ്ലിഷ്  (60)
  • ◾ നിയമപഠനത്തിനുള്ള അഭിരുചി (70)
  • ◾ കണക്കും മാനസികശേഷി (25)

ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷാ തീയതിയും സമയവും പിന്നീടറിയിക്കും.

🔲 അപേക്ഷ

  • അപേക്ഷ 28ന് വൈകിട്ട് 4 വരെ www.cee.kerala.gov.in എന്ന സൈറ്റിൽ  സ്വീകരിക്കും.
  • അപേക്ഷാഫീ 685 രൂപ. പട്ടികവിഭാഗം 345 രൂപ. 
  • ഇ–ചലാൻ വഴി പോസ്റ്റ് ഓഫിസിൽ അടയ്ക്കാനും സൗകര്യമുണ്ട്. 

🔲 കൂടുതൽ വിവരങ്ങൾക്ക് 

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉