EDUCATIONSCHOLARSHIPSCHOOL EDUCATION

തളിര് സ്കോളർഷിപ്പ്: രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ

 


കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി

🖱️ 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
🖱️ രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും.
🖱️ ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക.

♦️ പൊതുവിജ്ഞാനം, ആനുകാലികം,  ബാലസാഹിത്യം, സ്കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും.
♦️ 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. 

♦️ ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്കോളർഷിപ്പും ലഭ്യമാവും.
♦️ കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളാണ് വിതരണം ചെയ്യുക.

🖱️ സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പുകളും നൽകും.

കൂടുതൽ വിവരങ്ങൾക്ക്
📱8547971483
📱0471-2333790
📧scholarship@ksicl.org

ഓൺലൈൻ രജിസ്ട്രേഷൻ
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉