CAREER GUIDANCE

മക്കളുടെ പഠനത്തെയും കരിയറിനെയും സംബന്ധിച്ച് രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ



മുജീബുല്ല KM


മക്കളുടെ കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്ക്കായി ചില നിര്ദേശങ്ങൾ

🛑പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്പര്യങ്ങള് ഒരിക്കലും മക്കളുടെ മേല് അടിച്ചേല്പ്പിക്കരുത്.

🔶മനസിന് സന്തോഷം കിട്ടുന്ന തൊഴില് മേഖലകള് തെരഞ്ഞെടുക്കാന് മക്കളെ അനുവദിക്കുക.

🟢മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള് എന്നിവ കണ്ടെത്തിക്കൊണ്ടാവണം പഠനം നിര്ദേശിക്കേണ്ടത്.
സ്കൂള് തലത്തില് നല്ല മാര്ക്ക് നേടിയ വിഷയങ്ങള് കൃത്യമായി മനസ്സിലാക്കിയാവണം വഴികാട്ടലുകൾ.

🔴മക്കള് നിര്ദേശിച്ചതോ അല്ലെങ്കില് തിരഞ്ഞെടുത്തതോ ആയ കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ് മാതാപിതാക്കള്ക്കുണ്ടാകണം. അതായത് കോഴ്സുകള്, തൊഴില് സാധ്യതകള്, തൊഴിലിലെ വെല്ലുവിളികള്, പഠനകാലാവധി, പഠനചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് ഉണ്ടാവണം.
ഈ വിഷയങ്ങളിലും, അഭിരുചി നിർണ്ണയം നടത്തുന്നതിനും 25 വർഷത്തിൻ്റെ പരിചയ സമ്പത്തുള്ള, പതിനായിരക്കണക്കിനാളുകൾക്ക് മാർഗ്ഗ നിർദ്ദേശനമേകിയ സെൻ്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സേവനം തേടാവുന്നതാണ്.

🟣തങ്ങളുടെ സാമ്പത്തിക ഭദ്രതയും കഴിവുകളും മനസ്സിലാക്കിവേണം മക്കള്ക്ക് പഠനകോഴ്സുകള് നിര്ദേശിക്കാന്.

🟩ഓരോ കുട്ടിയുടെയും വിജയത്തിനു പിന്നിൽ അച്ഛന്റെയും അമ്മയുടെയും ഗൈഡൻസിന്റെ പിൻബലവും പിന്തുണയും ഉണ്ട്. ചെറുപ്രായത്തിൽ കൈപിടിച്ച് നടത്തിയപോലെ വളരെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ഭാവിയിലേക്ക് അവർ യാത്ര തുടരുമ്പോൾ ശരിയായ പാതയിലേക്ക് കൈപിടിച്ച് നടത്തുവാനുള്ള ഉത്തരവാദിത്വവും മാതാപിതാക്കൾക്കുണ്ട് എന്ന കാര്യത്തെ വിസ്മരിക്കാതെ മുന്നോട്ടേക്ക് യാത്ര തുടരാം.

മുജീബുല്ല KM
സിജി കരിയർ ഡിവിഷൻ
കോ-ഡയരക്ടർ
00971509220561
www.cigi.org
www.cigii.org
www.cigicareer.com

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉