EDUCATIONSCHOOL EDUCATION

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർദേശം – ഒന്നാം ക്ലാസ്സിൽ ചേരാൻ 6 വയസ്സ് തികഞ്ഞിരിക്കണം


6 വയസ് തികയാത്ത കുട്ടികള്ക്ക് പുതിയ അധ്യയന വര്ഷം മുതല് ഒന്നാം ക്ലാസില് ചേരാനാകില്ല.

സംസ്ഥാനത്തെ സര്ക്കാര്-എയ്ഡഡ് സ്കൂളുകളില് നിലവില് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്. എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. 

എന്നാല് കേന്ദ്ര നയം നടപ്പാക്കാന് കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നല്കില്ല.


2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്ബന്ധമാകും. 

കേന്ദ്രീയ വിദ്യാലയങ്ങള് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിര്ബന്ധമാക്കാന് നേരത്തെ തീരുമാനിച്ചിരുന്നു.

2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം 1 മുതല് 5 വരെ ക്ലാസുകള് പ്രൈമറിയും 6 മുതല് 8 വരെ യുപിയും 9,10 ക്ലാസുകള് ഹൈസ്കൂള് വിഭാഗവുമാണ്. 

9 മുതല് 12 വരെ ക്ലാസുകള് ഒരു വിഭാഗമായി കണക്കാക്കാനും നിര്ദേശമുണ്ട്. 

കേരളത്തില് ഹൈസ്കൂള്- ഹയര് സെക്കന്ഡറി ഏകീകരണത്തിനുള്ള നടപടികള് പുരോഗമിക്കുകയുമാണ്.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉