Uncategorized

പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണ ത്തിനുള്ള തത്സമയ ഫോണ്-ഇന് പരിപാടി നാളെ മുതൽ : കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിൽ സമയമാറ്റം

പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്-ഇന് പരിപാടി കൈറ്റ്-വിക്ടേഴ്സില് നാളെ മുതൽ ആരംഭിക്കുന്നതോടൊപ്പം മുഴുവന് ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം. 

🟨🟩🟦 Join WhatsApp Group:
https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

പത്താംക്ലാസുകാര്ക്ക് വൈകുന്നേരം 5.30 മുതല് 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല് 9 വരെയും 1800 425 9877 എന്ന ടോള്ഫ്രീ നമ്പറിലൂടെ കൈറ്റ്-വിക്ടേഴ്സില് സംശയനിവാരണം നടത്താം.


ഇന്ന് (മാര്ച്ച് 3, വ്യാഴം) മുതല് പ്ളസ് വണ് ക്ലാസുകള് രാവിലെ 7.30 മുതല് 10.30 വരെ (ദിവസവും ആറു ക്ലാസുകള്) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില് ഉച്ചയ്ക്ക് 12.30 മുതല് 3.30 വരെ ആയിരിക്കും.


പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകള് ഉച്ചയ്ക്ക് 12.00നും 12.30നും ആയിരിക്കും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസില് വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും ആയിരിക്കും.


മൂന്ന്, നാല് ക്ലാസുകള്ക്ക് ഇനിമുതല് ദിവസവും രണ്ടുക്ലാസുകള് (ഉച്ചയ്ക്ക് 1 മുതല് 2 വരെയും, 2മുതല് 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകള് ഉച്ചയ്ക്ക് 3 നും 3.30 നും (പുനഃസംപ്രേഷണം 10.30നും 11 നും). ആറാംക്ലാസിന്റെ സംപ്രേഷണം പൂര്ത്തിയായി. 


എട്ടിന് മൂന്നു ക്ലാസുകളും (വൈകുന്നേരം 4 മുതല് 5.30 വരെയും) പുനഃസംപ്രേഷണം അടുത്തദിവസം 11 മുതല് കൈറ്റ്-വിക്ടേഴ്സ് പ്ലസില്) ഒന്പതിന് രാവിലെ 11 മുതല് 12 വരെ രണ്ടുക്ലാസുകളും (പുനഃസംപ്രേഷണം വൈകുന്നേരം 4 മുതല്, കൈറ്റ്-വിക്ടേഴ്സ് പ്ലസില് അടുത്ത ദിവസം ഉണ്ടായിരിക്കും).


പൊതുപരീക്ഷയുള്ള കുട്ടികള്ക്ക് സാധാരണ ക്ലാസുകള്ക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷന് ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. 


മുഴുവന് ക്ലാസുകളും സമയക്രമവും http://firstbell.kite.kerala.gov.in പോര്ട്ടലില് ലഭ്യമാകും.

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉