ശുഭദിന ചിന്തകൾ 18:04:22
നഷ്ടപ്പെടുന്നവയെക്കുറിച്ചല്ല, നേടിയെടുക്കാനുള്ളവയെക്കുറിച്ചാണ് ഓരോ ഉദ്യമത്തിനു മുൻപും ചിന്തിക്കേണ്ടത്…_
അനിഷേധ്യമാകണം ഓരോ ചുവടുവയ്പും. തനിമയും ആധികാരികതയും ഉള്ളവരെ ആർക്കും മാറ്റിനിർത്താനാകില്ല…
എല്ലാം മാറുന്നുണ്ട് കാലവും പ്രകൃതിയും കാഴ്ചപ്പാടുകളും, എല്ലാം. ഒന്നും സ്ഥായിയായ ഭാവം പുലർത്താറില്ല…
ഇന്നുള്ള ദുഃഖങ്ങളിൽ പലതും നാളെയുടെ സന്തോഷങ്ങളുമാകും. ഒന്നിനെയും അധികം ആശ്ലേഷിക്കാതിരുന്നാൽ ആനന്ദപൂർണമാകും നിമിഷങ്ങൾ…
എല്ലാവർക്കും ശുഭദിനം നേരുന്നു.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ ωнтѕ αρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
