EDUCATION

കൊച്ചിയിൽ മറൈൻ ട്രേഡ് കോഴ്സുകൾ ; പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം

മത്സ്യബന്ധന മേഖലയിൽ സാങ്കേതിക പരിശീലനം നേടിയവർക്ക് ഇന്ന് ലോകമെമ്പാടും മികച്ച കരിയർ സാധ്യതകളുണ്ട്. ഈ ലക്ഷ്യം മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ സ്ഥാപനമായ സിഫ്നെറ്റ് (Central Institute of Fisheries, Nautical & Engineering Training) കൊച്ചിയിൽ  മറൈൻ ട്രേഡ് സംബന്ധിച്ച രണ്ട് മികച്ച പരിശീലന പരിപാടികൾ നടത്തുന്നു 

സിഫ്നെറ്റിൽ ലഭ്യമായ കോഴ്സുകൾ:

വെസൽ നാവിഗേറ്റർ:
  • 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.
  • കണക്കിനും സയൻസിനും 40% വീതം മാർക്ക് വേണം.
  • 2024 ഓഗസ്റ്റ് 1-ന് പ്രായം 15-20 വയസ്സ്.
  • പട്ടികവിഭാഗക്കാർക്ക് 25 വയസ്സ് വരെ അപേക്ഷിക്കാം.


മറൈൻ ഫിറ്റർ:
  • 10-ാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.
  • കണക്കിനും സയൻസിനും 40% വീതം മാർക്ക് വേണം.
  • 2024 ഓഗസ്റ്റ് 1-ന് പ്രായം 15-20 വയസ്സ്.
  • പട്ടികവിഭാഗക്കാർക്ക് 25 വയസ്സ് വരെ അപേക്ഷിക്കാം.

പ്രവേശന നടപടിക്രമങ്ങൾ:
  • ജൂൺ 29-ന് കൊച്ചിയടക്കം 4 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ
  • ജൂലൈ 7-ന് വെബ്സൈറ്റിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കും
  • ജൂലൈ 18-ന് കൊച്ചിയിൽ കേന്ദ്ര കൗൺസലിംഗ്

അപേക്ഷാ ഫീസ്
  • ജനറൽ : 350 രൂപ  
  • പട്ടികവിഭാഗക്കാർക്ക്  175 രൂപ

പരിശീലന കേന്ദ്രങ്ങൾ:
  • കൊച്ചി
  • ചെന്നൈ
  • വിശാഖപട്ടണം

അപേക്ഷിക്കേണ്ട വിധം:
വെബ്സൈറ്റിൽ നിന്ന് പ്രോസ്പെക്ടസും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യുക.
പൂരിപ്പിച്ച അപേക്ഷാഫോം, സർട്ടിഫിക്കറ്റ് പകർപ്പുകൾ, 350 രൂപ അപേക്ഷാ ഫീസ് (Pay & Accounts Officer, Kochi എന്ന പേരിൽ എറണാകുളത്തു മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റ്) എന്നിവ The Director, CIFNET എന്ന പേരിൽ ജൂൺ 14-ന് അകം അയയ്ക്കുക.

കൂടുതൽ വിവരങ്ങൾക്ക്:
  • വെബ്സൈറ്റ്: www.cifnet.gov.in
  • ഫോൺ: 0484 2351610
  • ഇമെയിൽ: cifnet@nic.in

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉