GOOD DAY

ശുഭ ചിന്ത : പരിദേവനങ്ങൾക്കപ്പുറം: സ്വയം ശക്തരാകുക


ചീപ്പ് നിർമാണ കമ്പനിയുടെ ഉടമയായിരുന്നു അയാൾ. തന്റെ കാലശേഷം ഏറ്റവും മിടുക്കനായ മകനു ബിസിനസ് കൈമാറാനാണ് അയാൾക്കിഷ്ടം. മക്കൾ മൂന്നു പേരെയും വിളിച്ച് ആയിരം ചീപ്പുകൾ വീതം നൽകിയിട്ടു പറഞ്ഞു: ഇവ ഞാൻ പറയുന്ന ആശ്രമങ്ങളിൽ  വിൽക്കണം.

തങ്ങളോടു നിർദേശിച്ച ആശ്രമത്തിലെത്തിയ മൂവരും ഞെട്ടി. അവിടുത്തെ അന്തേവാസികളെല്ലാം തല മുണ്ഡനം ചെയ്തവരായിരുന്നു.

ആദ്യം തിരിച്ചെത്തിയ മൂത്തമകൻ  പറഞ്ഞു: ഞാൻ പത്തു ചീപ്പുകൾ വിറ്റു. 

എങ്ങനെ വിറ്റു എന്ന പിതാവിന്റെ ചോദ്യത്തിന് അയാൾ പറഞ്ഞു: ഞാൻ നമ്മുടെ മത്സരത്തെക്കുറിച്ചു വിശദീകരിച്ചു. അതിൽ ജയിക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. 

“വിജയം എന്നത് ഭാഗ്യമല്ല, മറിച്ച് തയ്യാറെടുപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്.” – മഹാത്മാഗാന്ധി

രണ്ടാമൻ പറഞ്ഞു: പുറംചൊറിയാൻ ഉപകരിക്കുമെന്നു പറഞ്ഞ് ഞാൻ ഇരുപതു ചീപ്പുകൾ വിറ്റു. 

ആയിരം ചീപ്പുകളും വിറ്റാണ് മൂന്നാമനെത്തിയത്. ഇതെങ്ങനെ സാധിച്ചെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ആശ്രമാധിപന്റെ മഹദ്വചനങ്ങൾ ചീപ്പുകളിൽ കൊത്തി സന്ദർശകർക്കു കൊടുത്താൽ അവർ എല്ലാ ദിവസവും തല ചീകുമ്പോൾ ആ വാക്കുകൾ വായിക്കും. ഇതു കേട്ടയുടനെ അവർ മുഴുവൻ ചീപ്പുകളും വാങ്ങി.

“ഞാൻ ഭയപ്പെടുന്ന കാര്യങ്ങളെ നേരിടുമ്പോൾ മാത്രമേ ഞാൻ ശക്തനാകൂ.” – നെൽസൺ മണ്ടേല


 പരിദേവനങ്ങൾ പട്ടിണി മാറ്റിയേക്കാം; പക്ഷേ, അവർക്കെന്നും പരാജിതരുടെ വേഷമാകും. സഹതാപത്തിനു മിനിമം ഗാരന്റി മാത്രമേയുള്ളൂ. അത് ഒരാളെയും അയാളുടെ പാരമ്യതയിലേക്കെത്തിക്കില്ല. 

നിസ്സഹായതയുടെ ഭാണ്ഡവും പേറി വരുന്നവരെ സഹായിക്കാൻ ആളുകൾ തയാറായേക്കും. അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കില്ല. 

“വെല്ലുവിളികൾ നിങ്ങളെ തകർക്കാൻ അനുവദിക്കരുത്, അവ നിങ്ങളെ ശക്തരാക്കട്ടെ.” – മുഹമ്മദ് അലി

മറ്റുള്ളവരുടെ കാരുണ്യത്തിൽ ജീവിക്കുന്നവരുടെയെല്ലാം അടിസ്ഥാനഭാവം ദയനീയതയായിരിക്കും. അലിവു പിടിച്ചുപറ്റാനുതകുന്ന അഭിനയത്തിന് അടിമയായി ആരുമാകാതെ അവർ ആയുസ്സ് പൂർത്തിയാക്കും.


“ചിന്തിക്കാൻ ധൈര്യം കാണിക്കുകയും സ്വപ്നം കാണാൻ ധൈര്യം കാണിക്കുകയും ചെയ്യുക.” – വാൾട്ട് ഡിസ്നി

സ്ഥിരം ഉപയോഗിക്കുന്നവയുടെ സാധാരണ പ്രയോജനങ്ങൾ മാത്രമേ എല്ലാവർക്കുമറിയൂ. ആരെങ്കിലുമൊന്നു മാറിച്ചിന്തിച്ചാൽ ആരോ കണ്ടുപിടിച്ച ഗുണങ്ങൾക്കപ്പുറത്തേക്ക് എല്ലാ വസ്തുക്കളും സഞ്ചരിക്കും. 

“നമുക്ക് സ്വപ്നം കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും.” – മേരി കുറി


ഒരുപയോഗത്തിനു മാത്രമായി രൂപകൽപന ചെയ്യപ്പെട്ട ഒരു വസ്തുവുമുണ്ടാകില്ല. ഉപയോഗിക്കുന്നവരാരും അതിനപ്പുറത്തേക്കു സഞ്ചരി ക്കാൻ തയാറായിട്ടില്ല എന്നതാണ് ആ വസ്തുവിന്റെ യഥാർഥ പരിമിതി. 

“നിങ്ങളുടെ മനസ്സിൽ കരുതുന്നതെന്തും നിങ്ങൾക്ക് നേടാൻ കഴിയും, നിങ്ങൾ വിശ്വസിക്കുകയും ആവശ്യത്തിനുള്ള പ്രവർത്തനം ചെയ്യുകയും ചെയ്യുകയാണെങ്കിൽ.” – ബ്രിയാൻ ട്രേസി


ഒരു ശേഷിയുമില്ലാതെ ജന്മമെടുക്കുന്നവരാരും ഉണ്ടാകില്ല. ന്യൂനതകളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് പ്രശ്നം.

ശുഭ ദിനം നേരുന്നു 

വസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉