EDUCATION

വാരിക്കോരി മാർക്ക് നൽകുന്ന കാലം കഴിഞ്ഞു! പരീക്ഷകൾ ഇനി കൂടുതൽ കടുപ്പം


കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് കാരണമാവുന്ന തീരുമാനം വരുന്നു. കുട്ടികൾക്ക് മാർക്ക് വാരിക്കോരി നൽകുന്ന പതിവ് മാറ്റി, പരീക്ഷകളെ കൂടുതൽ കടുപ്പിക്കാനുള്ള തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. 


ഹൈസ്കൂൾ വിഭാഗത്തിൽ പരീക്ഷ നടത്തിപ്പിന്റെ രീതി പൂർണമായും പൊളിച്ചെഴുതാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ചോദ്യപേപ്പർ തയ്യാറാക്കുന്നത് ഇനിമുതൽ അധ്യാപക പരിശീലനത്തിന്റെ ഭാഗമാക്കും. ലളിതം, ഇടത്തരം, ഉന്നതനിലവാരമുള്ളത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ചോദ്യങ്ങളെ വേർതിരിക്കാനാണ് പദ്ധതി. 

എഴുത്ത് പരീക്ഷയിൽ മിനിമം 30 ശതമാനം മാർക്ക് കിട്ടിയാൽ മാത്രമേ പാസാക്കുകയുള്ളൂ.

 ഈ വർഷം തന്നെ എട്ടാം ക്ലാസിൽ പദ്ധതി നടപ്പിലാക്കും. ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ മാതൃകാ ചോദ്യപ്പേപ്പർ പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ ഒമ്പതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും പദ്ധതി വ്യാപിപ്പിക്കും.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉