SCHOLARSHIP

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് 6,000 രൂപ സ്കോളർഷിപ്പ്; അപേക്ഷിക്കാം



കേരളത്തിലെ പോളിടെക്നിക് വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. 6,000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3 ആണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളായിരിക്കണം അപേക്ഷകർ. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സ്കോളർഷിപ്പിൽ മുൻഗണന ഉണ്ടായിരിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ, ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. രണ്ടാം വർഷം, മൂന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ ഷെഡ്യൂൾഡ് ബാങ്കിലോ അക്കൗണ്ട് ഉണ്ടായിരിക്കണം.

എത്ര രൂപ ലഭിക്കും?

സ്കോളർഷിപ്പ് ആയി 6,000 രൂപയാണ് ലഭിക്കുക. ഒരു വിദ്യാർത്ഥിക്ക് ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

പെൺകുട്ടികൾക്ക് പ്രത്യേക പരിഗണന

ആകെ സ്കോളർഷിപ്പുകളുടെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്ത പക്ഷം അർഹരായ ആൺകുട്ടികളെയും സ്കോളർഷിപ്പിന് പരിഗണിക്കുന്നതാണ്. കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ് ന്യൂനപക്ഷ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത ശേഷം പ്രിന്റ് ഔട്ട് എടുത്ത് അനുബന്ധ രേഖകളോടൊപ്പം നിശ്ചിത തീയതിക്കു മുൻപ് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി 0471 2300524, 04712302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

📅 Last Day Reminder

RAOUF Elettil
Website |  + posts

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Spread the love
RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉