എൻജിനിയറിങ് ബ്രാഞ്ചുകൾ അറിയാം: KEAM 2025 റാങ്ക് ലിസ്റ്റ് വരുമ്പോൾ മികച്ചത് തിരഞ്ഞെടുക്കാം!
KEAM 2025: എൻജിനിയറിങ് ബ്രാഞ്ചുകൾ എങ്ങനെ തിരഞ്ഞെടുക്കാം?
KEAM 2025 അടിസ്ഥാനമാക്കിയുള്ള കേരള എൻജിനിയറിങ് റാങ്ക് ലിസ്റ്റ് ഉടൻ പ്രതീക്ഷിക്കാം. ഓപ്ഷൻ രജിസ്ട്രേഷനാണ് അടുത്ത ഘട്ടം. ഈ നിർണായക ഘട്ടത്തിൽ നിങ്ങളുടെ അഭിരുചിക്കും താൽപ്പര്യത്തിനും വ്യക്തിത്വ സവിശേഷതകൾക്കും അനുഗുണമായ ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. KEAM വഴി പ്രവേശനം ലഭിക്കുന്ന അമ്പത്തിരണ്ടോളം എൻജിനിയറിങ് ബ്രാഞ്ചുകളുണ്ട്. ബിരുദതലത്തിൽ അടിസ്ഥാന ബ്രാഞ്ചുകൾ പഠിച്ച് പിന്നീട് സ്പെഷ്യലൈസേഷനുകൾ പരിഗണിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. KEAM വഴി പ്രവേശനം ലഭിക്കുന്ന പ്രധാനപ്പെട്ട ബ്രാഞ്ചുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.
പ്രധാന എൻജിനിയറിങ് ബ്രാഞ്ചുകളും സാധ്യതകളും
-
സിവിൽ എൻജിനിയറിങ്:
കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, റെയിൽപ്പാതകൾ, അണക്കെട്ടുകൾ, തുരങ്കങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവയുടെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട പഠനശാഖയാണിത്. സ്ട്രക്ചറൽ എൻജിനിയറിങ്, കൺസ്ട്രക്ഷൻ എൻജിനിയറിങ്, വാട്ടർ റിസോഴ്സസ് എൻജിനിയറിങ്, ജിയോ ടെക്നിക്കൽ എൻജിനിയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, അർബൻ പ്ലാനിംഗ്, ബിൽഡിങ് ടെക്നോളജി, കോസ്റ്റൽ എൻജിനിയറിങ്, എൻവയോൺമെൻ്റൽ എൻജിനിയറിങ്, ഹൈഡ്രോളിക് എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽ തുടർപഠന സാധ്യതകളുണ്ട്. -
മെക്കാനിക്കൽ എൻജിനിയറിങ്:
വിവിധ യന്ത്രസാമഗ്രികളുടെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണിത്. മെക്കാനിക്സ്, തെർമോഡൈനാമിക്സ്, എയറോനോട്ടിക്കൽ എൻജിനിയറിങ്, മെറ്റീരിയൽ സയൻസ്, ഓട്ടോമൊബൈൽ എൻജിനിയറിങ്, ഇൻഡസ്ട്രിയൽ എൻജിനിയറിങ് & മാനേജ്മെൻ്റ്, എനർജി മാനേജ്മെൻ്റ്, റോബോട്ടിക്സ് & ഓട്ടോമേഷൻ, മെക്കാനിക്കൽ ഡിസൈനിംഗ്, കംപ്യൂട്ടർ ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ്, മെറ്റീരിയൽ സയൻസ് & ടെക്നോളജി, ഇൻഡസ്ട്രിയൽ റഫ്രിജറേഷൻ & ക്രയോജനിക്സ്, ഇൻഡസ്ട്രിയൽ സേഫ്റ്റി തുടങ്ങിയവയിൽ തുടർപഠനം സാധ്യമാണ്. -
ഇലക്ട്രിക്കൽ എൻജിനിയറിങ്:
വൈദ്യുതിയുടെ ഉൽപ്പാദനം, വിതരണം, വൈദ്യുത മോട്ടോറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകുന്ന ശാഖയാണിത്. മൊബൈൽ ഫോൺ, വാഹനങ്ങൾ, നാവിഗേഷൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിന് പ്രാധാന്യമുണ്ട്. പവർ ഇലക്ട്രോണിക്സ്, ഇലക്ട്രിക്ക് മെഷീൻസ്, കൺട്രോൾ സിസ്റ്റം, പവർ സിസ്റ്റം, റിന്യൂവബിൾ എനർജി, നെറ്റ്വർക്ക് എൻജിനിയറിങ്, ഇൻഡസ്ട്രിയൽ ഡ്രൈവ്സ്, സിഗ്നൽ പ്രോസസിംഗ്, പവർ ക്വാളിറ്റി, ഇൻസ്ട്രുമെൻ്റേഷൻ, ഫോട്ടോണിക്സ്, ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി, വി.എൽ.എസ്.ഐ., എംബഡഡ് സിസ്റ്റംസ്, ബയോമെഡിക്കൽ, വയർലെസ് ടെക്നോളജി തുടങ്ങി ഒട്ടേറെ മേഖലകളിൽ തുടർപഠനം സാധ്യമാണ്. -
കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്:
പേഴ്സണൽ കമ്പ്യൂട്ടർ മുതൽ സൂപ്പർ കമ്പ്യൂട്ടർ വരെ പഠനവിധേയമാക്കുന്ന ഈ ശാഖയിൽ കൂടുതൽ വേഗവും കാര്യക്ഷമതയുമുള്ള അൽഗോരിതങ്ങളും പ്രോഗ്രാമിങ് ലാംഗ്വേജുകളുമാണ് പ്രധാന വിഷയങ്ങൾ. നെറ്റ്വർക്ക് സെക്യൂരിറ്റി, നെറ്റ്വർക്ക് സിസ്റ്റംസ്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റാ സയൻസ് & ബിഗ് ഡാറ്റാ അനലിറ്റിക്സ്, മൊബൈൽ കമ്പ്യൂട്ടിംഗ്, ഇൻ്റർനെറ്റ് ഓഫ് തിങ്സ്, ഡാറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ വിഷയങ്ങളിൽ തുടർപഠനം സാധ്യമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ്, സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന വിഷയങ്ങളും ചില എൻജിനിയറിങ് കോളേജുകളിൽ പ്രത്യേക ബ്രാഞ്ചുകളായി ലഭ്യമാണ്. -
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്:
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിസൈനിംഗും വാർത്താവിനിമയ സംവിധാനങ്ങളിലെ നൂതന സാങ്കേതികവിദ്യകളും പഠനവിധേയമാക്കുന്ന ശാഖയാണിത്. സെമികണ്ടക്ടറുകൾ, മൈക്രോ കൺട്രോളറുകൾ, ടെലിവിഷൻ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ തുടങ്ങിയവയും പഠനവിഷയങ്ങളാണ്. ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ്, എംബഡഡ് സിസ്റ്റംസ്, റോബോട്ടിക്സ് & ഓട്ടോമേഷൻ, ഡിജിറ്റൽ ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, വയർലെസ് & മൊബൈൽ കമ്യൂണിക്കേഷൻ, ഇൻസ്ട്രുമെൻ്റേഷൻ എൻജിനിയറിങ്, ചിപ്പ് ഡിസൈനിംഗ്, പവർ ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം. -
അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ:
ഇലക്ട്രോണിക്സ് വിഷയങ്ങളോടൊപ്പം ഇൻസ്ട്രുമെൻ്റേഷനും പ്രാധാന്യം നൽകുന്ന ഈ ബ്രാഞ്ചിൽ താപം, മർദ്ദം, ആർദ്രത എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അവ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് പ്രധാനം. -
ഇൻഫർമേഷൻ ടെക്നോളജി (IT):
കമ്പ്യൂട്ടറും കമ്യൂണിക്കേഷൻ സാധ്യതകളും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുക, സംഭരിക്കുക, നിയന്ത്രിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട എൻജിനിയറിങ് പഠന ശാഖയാണിത്. നെറ്റ്വർക്ക് സെക്യൂരിറ്റി, കമ്പ്യൂട്ടർ ഓട്ടോമേഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം. ഇന്ത്യയിലും വിദേശത്തും സോഫ്റ്റ്വെയർ കമ്പനികളിൽ മികച്ച ജോലി സാധ്യതകളുണ്ട്. -
കെമിക്കൽ എൻജിനിയറിങ്:
രസതന്ത്രത്തിന്റെ പ്രായോഗികതയാണ് കെമിക്കൽ എൻജിനിയറിങ്ങിന്റെ ആധാരം. രാസ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയകൾക്കാവശ്യമായ യന്ത്ര സാമഗ്രികളും പ്ലാൻ്റുകളും രൂപകൽപ്പന ചെയ്ത് പ്രവർത്തിപ്പിക്കുന്നതുൾപ്പെടെയുള്ള സാങ്കേതിക പഠനമാണിത്. -
എയറോനോട്ടിക്കൽ എൻജിനിയറിങ്:
വിമാനങ്ങൾ, മിസൈലുകൾ, ബഹിരാകാശ വാഹനങ്ങൾ, മറ്റു വ്യോമയാന ഉപകരണങ്ങൾ എന്നിവയുടെ രൂപകൽപ്പന, നിർമ്മാണം, വികസനം, പരീക്ഷണം തുടങ്ങിയ മേഖലകളുടെ പഠനമാണിത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, റേഡിയോ വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയുടെ പരിചരണവും എയറോനോട്ടിക്കൽ എൻജിനിയറിംഗിൽ ഉൾപ്പെടുന്നു. -
ഓട്ടോമൊബൈൽ എൻജിനിയറിങ്:
മോട്ടോർ വാഹനങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം, ടെസ്റ്റിംഗ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന മെക്കാനിക്കൽ എൻജിനിയറിങ് ശാഖയാണിത്. -
ബയോടെക്നോളജി:
ജീവശാസ്ത്രത്തിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മനുഷ്യ പുരോഗതിക്ക് ഉതകുന്ന പുതിയ ടെക്നോളജികളും ഉൽപ്പന്നങ്ങളും വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പഠനശാഖയാണിത്. ബയോ ഇൻഫർമാറ്റിക്സ്, ജനറ്റിക് സയൻസ്, മൈക്രോബയോളജി, സെൽ ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാണ്. -
ഇൻഡസ്ട്രിയൽ എൻജിനിയറിങ്:
യന്ത്രശേഷിയും മാനവ ശേഷിയും വേണ്ടവിധം സമന്വയിപ്പിച്ച് ചെലവ് കുറച്ച് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പഠന ശാഖ. -
നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്:
വിവിധ തരത്തിലുള്ള കപ്പലുകളുടെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം തുടങ്ങിയവ പഠനവിഷയമാക്കുന്ന എൻജിനിയറിങ് ശാഖയാണിത്. ഓഷ്യൻ എൻജിനിയറിങ്, ഹാർബർ എൻജിനിയറിങ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താം. -
ഫുഡ് ടെക്നോളജി:
വിവിധ ഭക്ഷ്യവസ്തുക്കളിലുണ്ടാകുന്ന ഭൗതിക, രാസ, ജൈവിക മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണ പദാർത്ഥങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ ബ്രാഞ്ചിൻ്റെ ലക്ഷ്യം. ഭക്ഷ്യ പദാർത്ഥങ്ങളുടെ രുചി, നിറം, ഗന്ധം എന്നിവ നഷ്ടപ്പെടാതെയുള്ള പാക്കിംഗ് സംവിധാനങ്ങളെക്കുറിച്ചും പഠിക്കാം. -
ഡെയറി ടെക്നോളജി:
പാലുൽപ്പാദനം, സംസ്കരണം, നെയ്യ്, വെണ്ണ, പാൽപ്പൊടി, യോഗർട്ട് തുടങ്ങിയവയുടെ നിർമ്മാണം, മൂല്യവർദ്ധന തുടങ്ങിയ വിഷയങ്ങൾ ആധികാരികമായി പഠിക്കുന്ന എൻജിനിയറിങ് ശാഖയാണിത്. ഡെയറി ഫാമുകൾ, ഭക്ഷ്യാൽപ്പാദന ഉപകരണ നിർമ്മാണ ശാലകൾ, കാർഷിക മേഖലകൾ തുടങ്ങിയവയിൽ ഇന്ത്യയിലും വിദേശത്തും ജോലി സാധ്യതകളുണ്ട്. -
അഗ്രികൾച്ചർ എൻജിനിയറിങ്:
കാർഷിക മേഖലയിൽ എൻജിനിയറിങ്ങിന്റെ ഉപയോഗമാണ് പഠനവിഷയം. കാർഷിക ഉപകരണങ്ങളുടെ വിപണനം, സർവീസിംഗ്, കൃഷി സ്ഥാപനങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, യന്ത്രവൽക്കരണം, ഉൽപ്പാദന സംഭരണം, സംസ്കരണം, ഭൂമി പരിപാലനം, ജലസേചന സംവിധാനങ്ങൾ, മണ്ണൊലിപ്പ് തടയാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ പഠനവിധേയമാക്കുന്നു. -
ബയോമെഡിക്കൽ എൻജിനിയറിങ്:
ആധുനിക എൻജിനിയറിങ് സങ്കേതങ്ങൾ ജീവശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും ഉപയോഗപ്പെടുത്തലാണ് ഈ ശാഖയുടെ ലക്ഷ്യം. ആശുപത്രികളിലും വൈദ്യശാസ്ത്ര ആവശ്യമായ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും പഠന വിഷയങ്ങളാണ്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില് ഓഫീസര്; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
