ALL INDIA JOBCAREERSSC JOBS

കേന്ദ്ര സർക്കാർ ജോലി: SSC വഴി 35,000 അവസരങ്ങൾ! പത്ത്, പ്ലസ് ടു, ബിരുദക്കാർക്ക് സുവർണ്ണാവസരം!


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വഴി 35,000-ലധികം കേന്ദ്ര സർക്കാർ ജോലികൾ വരുന്നു. കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL), സെലക്ഷൻ പോസ്റ്റ്, ട്രാൻസ്ലേറ്റർ, CHSL, MTS, GD കോൺസ്റ്റബിൾ ഉൾപ്പെടെ വിവിധ തസ്തികകളിൽ അവസരം. 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

കേന്ദ്ര സർവീസിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി വൻ തൊഴിലവസരങ്ങൾ

കേന്ദ്ര സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരങ്ങളുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിജ്ഞാപനങ്ങൾ പുറത്തിറക്കിത്തുടങ്ങി. സെലക്ഷൻ ഗ്രേഡ്, ട്രാൻസ്ലേറ്റർ, കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) തുടങ്ങിയ വിജ്ഞാപനങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. ഈ വർഷം സ്റ്റെനോഗ്രഫർ, കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL), എം.ടി.എസ്. (Multi-Tasking Staff), ജി.ഡി. കോൺസ്റ്റബിൾ തുടങ്ങിയ പരീക്ഷകളും നടക്കും. ഇവയിലെല്ലാംകൂടി ഏകദേശം 35,000 അവസരങ്ങളാണ് വരാനിരിക്കുന്നത്.

1975-ൽ സ്ഥാപിതമായ എസ്.എസ്.സി., കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സബോർഡിനേറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തലത്തിലുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുക എന്ന ചുമതലയാണ് നിർവഹിക്കുന്നത്.

പ്രധാന എസ്.എസ്.സി. പരീക്ഷകൾ

ഓരോ വർഷവും എസ്.എസ്.സി. നടത്തുന്ന പ്രധാന പരീക്ഷകൾ താഴെക്കൊടുക്കുന്നു:

  • SSC CGL (Combined Graduate Level): ബിരുദം യോഗ്യതയുള്ളവർക്ക്.
  • SSC CHSL (Combined Higher Secondary Level): പ്ലസ് ടു യോഗ്യതയുള്ളവർക്ക്.
  • SSC MTS (Multi Tasking Staff): പത്താം ക്ലാസ് പാസ്സായവർക്ക്.
  • SSC GD Constable: CAPF, NIA, SSF, Rifleman തസ്തികകളിലേക്ക്.
  • SSC CPO: സബ് ഇൻസ്പെക്ടർ ഇൻ ഡൽഹി പോലീസ് & CAPFs.
  • SSC JE (Junior Engineer): സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്.
  • SSC Stenographer (Grade C & D).
  • SSC Selection Post: മെട്രിക്കുലേഷൻ മുതൽ ബിരുദം വരെയുള്ള വിവിധ തസ്തികകളിലേക്ക്.

കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL): പതിമൂവായിരത്തിലേറെ ഒഴിവുകൾ

ബിരുദ യോഗ്യതയുള്ളവർക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ ജോലികൾ ലഭിക്കാൻ അവസരം നൽകുന്ന പരീക്ഷയാണ് സി.ജി.എൽ. ആദായ നികുതി വകുപ്പ്, സി.ബി.ഐ., വിദേശകാര്യം, പ്രതിരോധം, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സെക്രട്ടേറിയറ്റ് സർവീസ്, റെയിൽവേ ബോർഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്കാണ് ഈ പരീക്ഷ വഴി നിയമനം. 2025-ൽ ഈ വിഭാഗത്തിൽ പതിമൂവായിരത്തിലേറെ ഒഴിവുകൾ പ്രതീക്ഷിക്കുന്നു.

പരീക്ഷാ ഘട്ടങ്ങൾ (CGL):

  1. Tier I (Preliminary – Online): ജനറൽ ഇൻ്റലിജൻസ് & റീസണിംഗ് (25 ചോദ്യങ്ങൾ), ജനറൽ അവയർനെസ് (25 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (25 ചോദ്യങ്ങൾ), ഇംഗ്ലീഷ് കോംപ്രിഹെൻഷൻ (25 ചോദ്യങ്ങൾ). ആകെ 200 മാർക്ക്, 60 മിനിറ്റ് സമയം.
  2. Tier II (Main Exam – Online & Skill Test): ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, ജനറൽ ഇൻ്റലിജൻസ് & റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ, ജനറൽ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ് (JSO പോസ്റ്റിന് മാത്രം) എന്നിവ ഉൾപ്പെടുന്നു.
  3. Document Verification.

ടയർ 1-ൽ ജനറൽ ഇൻ്റലിജൻസ്, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് എന്നിവയിൽ നിന്ന് 100 ചോദ്യങ്ങൾ വീതമുണ്ടാകും. നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും.

സെലക്ഷൻ പോസ്റ്റ് (Phase-XIII): സ്ത്രീകളടക്കമുള്ളവർക്ക് മുൻഗണന

വിജ്ഞാപനം വന്നതിൽ ഉൾപ്പെടുന്ന സെലക്ഷൻ പോസ്റ്റ് Phase-XIII പരീക്ഷ, സ്ത്രീകൾക്കും എസ്.സി./എസ്.ടി. ഉദ്യോഗാർത്ഥികൾക്കും വിജയ സാധ്യത കൂടുതലുള്ളതാണ്. നിലവിലുള്ള 385 നോട്ടിഫിക്കേഷനുകൾക്ക് ഓരോന്നിനും പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഫീസ് ഇളവ് ഇല്ലാത്തവർക്ക് മുഴുവൻ പോസ്റ്റിലേക്കും അപേക്ഷിക്കാൻ സാധിക്കാറില്ല. എന്നാൽ, സ്ത്രീകൾക്കും പട്ടികജാതി/വർഗ്ഗ ഉദ്യോഗാർത്ഥികൾക്കും ഫീസ് സൗജന്യം ആയതിനാൽ അവർക്ക് മുഴുവൻ പോസ്റ്റിലേക്കും അപേക്ഷിക്കാവുന്നതാണ്.

കേന്ദ്ര സർവീസിൽ സെലക്ഷൻ പോസ്റ്റ് തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ റീജിയണുകളിലായി 2423 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേരള-കർണാടക റീജിയണിൽ (KKR) 138 ഒഴിവുകളുണ്ട്. ജൂൺ 23-നകം ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത: എസ്.എസ്.എൽ.സി./പ്ലസ് ടു/ബിരുദം. 

അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, പട്ടികജാതി/പട്ടികവർഗം/അംഗപരിമിതർ/വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ല. ജൂൺ 24 വരെ ഓൺലൈനായി ഫീസ് അടയ്ക്കാം.
തിരഞ്ഞെടുപ്പ്: കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടിവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ. ഓരോ തസ്തികയ്ക്കും പ്രത്യേക സിലബസ് ഇല്ല. സി.ബി.ടി. പരീക്ഷയ്ക്ക് ആകെ ഒരു ഘട്ടം മാത്രമാണുള്ളത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരള-കർണാടക റീജിയണിൽ ഒഴിവുള്ള തസ്തികകൾ (സെലക്ഷൻ പോസ്റ്റ്)

  • ബിരുദം യോഗ്യതയുള്ളവർക്ക്: ഇൻസ്ട്രക്ടർ (ട്രെയിനിങ്), മെക്കാനിക്കൽ ഓഫീസർ (സ്റ്റോറേജ് ആൻഡ് റിസർച്ച്), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ, സീനിയർ കമ്പ്യൂട്ടർ, സയൻ്റിഫിക് അസിസ്റ്റൻ്റ്, ഇൻസ്ട്രക്ടർ, സീനിയർ ആർട്ടിസ്റ്റ്, സ്റ്റെനോഗ്രഫർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് സൂപ്രണ്ട് (ടെക്നിക്കൽ), അപ്പർ ഡിവിഷൻ ക്ലർക്ക്, സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻ്റ്.
  • പ്ലസ് ടു യോഗ്യതയുള്ളവർക്ക്: ഫീൽഡ് മാൻ, നാവിഗേഷൻ അസിസ്റ്റൻ്റ്, ടെക്നിക്കൽ സൂപ്രണ്ട്, കുക്ക്, അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ, ലബോറട്ടറി അസിസ്റ്റൻ്റ്.
  • പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്: ടെക്നിക്കൽ അറ്റൻഡൻ്റ്, ഫീൽഡ് അസിസ്റ്റൻ്റ്, ഡ്രൈവർ കം മെക്കാനിക്.

അപേക്ഷാ രീതി: ഇനി മൊബൈൽ ആപ്പ് വഴിയും

എസ്.എസ്.സി. പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള mySSC മൊബൈൽ ആപ്പിൻ്റെ പരിഷ്കരിച്ച പുതിയ വേർഷൻ തയ്യാറായി. ജൂൺ മുതലുള്ള പരീക്ഷകളുടെ അപേക്ഷാനടപടിക്രമം മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ പൂർത്തിയാക്കാം. ആധാറുമായി ബന്ധിപ്പിച്ച് വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ശേഷമേ ആപ്പിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയൂ. ഉദ്യോഗാർത്ഥിയുടെ ഫേസ് ഓഥൻ്റിക്കേഷനായി ആധാർ ഫേസ് ആർ.ഡി. ചെയ്യണം. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയൂ. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.ssc.gov.in സന്ദർശിക്കുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ:
mySSC മൊബൈൽ ആപ്പ് വഴിയോ, ssc.gov.in എന്ന വെബ്സൈറ്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് സൈറ്റിൽ “Phase-XIII/2025/Selection Posts Examination” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡിയും പാസ്വേഡും സൂക്ഷിച്ചുവയ്ക്കണം. വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിൻ്റൗട്ട് എടുക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും റീജിയണൽ ഓഫീസും

  • കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും കോഡും: എറണാകുളം (9213), കണ്ണൂർ (9207), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).
  • റീജിയണൽ ഓഫീസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, E Wing, Kendriya Sadan, Koramangala, Bengaluru, Karnataka-560034.
  • റീജിയണൽ വെബ്സൈറ്റ്: www.ssckkr.kar.nic.in.

കേന്ദ്ര സർവീസിൽ സ്ഥിരമായ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

RAOUF Elettil

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉