പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ്: അപേക്ഷ ഇന്ന് മുതൽ ജൂൺ 30 വരെ
പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷകൾ ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണി മുതൽ ഓൺലൈനായി സമർപ്പിക്കാം. സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള ഒഴിവുകളുടെ (വേക്കൻസി) ലിസ്റ്റ് ഇന്ന് രാവിലെ 9 മണിക്ക് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.ഈ ഘട്ടത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷനുകൾ ചേർത്താണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്: https://hscap.kerala.gov.in.
Vacancy List: https://hscap.kerala.gov.in/vacancy.php
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 30 (തിങ്കൾ) വൈകിട്ട് 5.00 മണി.
വേക്കൻസി ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും
ഒഴിവുള്ള സീറ്റുകളുടെ വിശദമായ വേക്കൻസി ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾ ഇത് പരിശോധിച്ച് താൽപ്പര്യമുള്ള സ്കൂളുകളിലും വിഷയങ്ങളിലും പുതിയ ഓപ്ഷനുകൾ നൽകണം.
സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് ആർക്കൊക്കെ അപേക്ഷിക്കാം?
സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് താഴെ പറയുന്ന വിഭാഗക്കാർക്ക് അപേക്ഷിക്കാൻ സാധിക്കും:
- ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം.
- മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെൻ്റിന് പരിഗണിക്കാത്ത അപേക്ഷകർക്ക് നിലവിലെ അപേക്ഷ പുതുക്കി സമർപ്പിക്കാം.
- മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാതിരുന്നവർക്ക് അപേക്ഷ പുതുക്കി നൽകാം.
- മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് തെറ്റ് തിരുത്തി അപേക്ഷ പുതുക്കി നൽകാം. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കാൻ.
-
മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർ (നോൺ-ജോയിനിംഗ് ആയവർ).
- പ്രവേശനം ക്യാൻസൽ ചെയ്തവർ.
- ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി.) വാങ്ങിയവർ.
ആർക്കൊക്കെ അപേക്ഷിക്കാൻ സാധിക്കില്ല?
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
കൂടാതെ, താഴെ പറയുന്നവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ കഴിയില്ല:
ഒഴിവുകളുടെ ജില്ല തിരിച്ചുള്ള കണക്ക്
സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള മെറിറ്റ് ക്വാട്ട, മോഡൽ റെസിഡൻഷ്യൽ സ്കൂൾ (MRS) ക്വാട്ട എന്നിവിടങ്ങളിലെ ജില്ല തിരിച്ചുള്ള ഒഴിവുകൾ താഴെ നൽകുന്നു:
പ്രധാന നിർദ്ദേശങ്ങൾ
മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻ്ററി മോഡൽ അലോട്ട്മെൻ്റിനോടൊപ്പം മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
