യുകെയിൽ ഡോക്ടർമാർക്ക് അവവസരം: നോർക്ക റൂട്ട്സ് വഴി വെയിൽസിലേക്ക് റിക്രൂട്ട്മെൻ്റ്!
വിദേശരാജ്യങ്ങളിൽ തൊഴിൽ തേടുന്ന മലയാളികൾക്ക് മികച്ച അവസരങ്ങളൊരുക്കുന്ന നോർക്ക റൂട്ട്സ്, യുണൈറ്റഡ് കിംഗ്ഡത്തിലെ (യുകെ) വെയിൽസ് എൻ.എച്ച്.എസിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നു. യുകെയിൽ സ്ഥിരതാമസമാക്കി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്ക് ഇതൊരു മികച്ച അവസരമാണ്.
ഒഴിവുകളും യോഗ്യതകളും
നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ഈ റിക്രൂട്ട്മെൻ്റിൽ രണ്ട് പ്രധാന തസ്തികകളിലാണ് ഒഴിവുകൾ:
-
സ്പെഷ്യാലിറ്റി ഡോക്ടർ (£59,727 – £95,400):
- വിഭാഗങ്ങൾ: ഇ.എൻ.ടി (ENT), പീഡിയാട്രിക്സ്.
- യോഗ്യത: കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തിപരിചയവും, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
-
ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത്വേ ഡോക്ടർ (£96,990 – £107,155):
- വിഭാഗങ്ങൾ: ക്ലിനിക്കൽ ഹെമറ്റോളജി, സൈക്യാട്രി (ജനറൽ അഡൾട്ട്, ഓൾഡ് ഏജ്), ഓങ്കോളജി.
- യോഗ്യത: മെഡിക്കൽ പഠനത്തിനുശേഷം 12 വർഷത്തെ പ്രവൃത്തിപരിചയവും, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് ആറ് വർഷത്തെ പരിചയവും നിർബന്ധം. ഈ തസ്തികയിലേക്ക് PLAB (Professional and Linguistic Assessments Board) പരീക്ഷ ആവശ്യമില്ല എന്നത് ഒരു പ്രധാന സവിശേഷതയാണ്.
അപേക്ഷാ രീതിയും അഭിമുഖവും
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി.വി., യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം ഉദ്യോഗാര്ഥികള് വിശദമായ സി.വി യോഗ്യതാ സര്ട്ടിഫിക്കറ്റുകള്, പാസ്പോര്ട്ടിന്റെ പകര്പ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്സൈറ്റ് സന്ദര്ശിച്ച് 2025 ജൂണ് 30-നകം അപേക്ഷ നല്കേണ്ടതാണ്. ഇതിനായുളള അഭിമുഖം ജൂലായ് എട്ടുമുതല് പത്തുവരെ കൊച്ചിയില് നടക്കും. മൂന്നു വര്ഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് ഡോക്ടര്മാര്ക്ക് അവസരം.
ആനുകൂല്യങ്ങളും മറ്റ് വിവരങ്ങളും
തിരഞ്ഞെടുക്കപ്പെടുന്ന ഡോക്ടർമാർക്ക് മൂന്ന് വർഷം വരെ നീളുന്ന സ്ഥിരനിയമനത്തിനാണ് അവസരം ലഭിക്കുക. ഉയർന്ന ശമ്പളത്തിനു പുറമെ നിരവധി ആകർഷകമായ ആനുകൂല്യങ്ങളും നോർക്ക വാഗ്ദാനം ചെയ്യുന്നുണ്ട്:
- മൂന്ന് വർഷം വരെയുള്ള ജി.എം.സി (General Medical Council) രജിസ്ട്രേഷൻ സ്പോൺസർഷിപ്പ്.
- ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി. (IELTS/OET) ഫീസ് റീഇംബേഴ്സ്മെൻ്റ്.
- വിസ ഫീസ് റീഇംബേഴ്സ്മെൻ്റ്.
- ഇ-പോർട്ട്ഫോളിയോ ആക്സസ് ഫീസ് റീഇംബേഴ്സ്മെൻ്റ്.
- £650 ഗ്രാറ്റുവിറ്റി പേയ്മെൻ്റ്.
- യുകെയിലേക്കുള്ള എക്കണോമി ക്ലാസ് വിമാന ടിക്കറ്റ്.
- ഒരു മാസത്തെ താമസസൗകര്യം (യുകെയിൽ).
കൂടുതൽ വിവരങ്ങൾക്കായി നോർക്ക റൂട്ട്സ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0471-2770536, 539, 540, 577 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) അല്ലെങ്കിൽ +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) വഴിയും വിവരങ്ങൾ ലഭിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

