സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പ് പുതുക്കാൻ അവസരം: ബിരുദ വിദ്യാർത്ഥികൾക്ക് ജൂലൈ 25 വരെ അപേക്ഷിക്കാം!
2023-24 വർഷത്തിൽ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് നേടിയ ബിരുദ വിദ്യാർത്ഥികൾക്ക് 2024-25 വർഷത്തേക്കുള്ള സ്കോളർഷിപ്പ് പുതുക്കാൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 ആണ് അവസാന തീയതി.
സംസ്ഥാന മെറിറ്റ് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷ ക്ഷണിച്ചു
2023-24 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസ്സിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളിൽ നിന്നും 2024-25 വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കലിന് (Renewal) അപേക്ഷ ക്ഷണിച്ചു.
പ്രധാന നിർദ്ദേശം: പൂരിപ്പിച്ച അപേക്ഷകളും ആവശ്യമായ രേഖകളും 2025 ജൂലൈ 25-നകം തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ ലഭിച്ചിരിക്കണം.
ആർക്കൊക്കെ അപേക്ഷിക്കാം?
-
2023-24 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (Fresh) അർഹത നേടിയവരായിരിക്കണം.
-
ഒന്നാം വർഷ ബിരുദ പരീക്ഷ ആദ്യ ചാൻസിൽ തന്നെ പാസാവുകയും 50 ശതമാനവും അതിന് മുകളിലും മാർക്ക് നേടിയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നിവ സന്ദർശിക്കുക. ഈ വെബ്സൈറ്റുകളിലെ ‘Scholarships news and updates’ എന്ന വിഭാഗത്തിൽ പ്രസിദ്ധീകരിച്ച ‘State Merit Scholarship (Renewal) 2024-25’ എന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.
അപേക്ഷാഫോം പൂരിപ്പിച്ച് താഴെ പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കണം:
-
ഒന്നാം വർഷ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ
-
ബാങ്ക് പാസ്സ് ബുക്കിൻ്റെ ആദ്യ പേജ്
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
സ്പെഷ്യൽ ഓഫീസർ ഫോർ സ്കോളർഷിപ്പ്സ്,
കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്,
വികാസ് ഭവൻ,
തിരുവനന്തപുരം – 695033.
അപേക്ഷകൾ നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.