ഈ അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ പ്രസിദ്ധീകരിച്ചു : പരീക്ഷാ തീയതികൾ, അവധികൾ, കലോത്സവ വിവരങ്ങൾ!
ഈ അധ്യയന വർഷത്തേക്കുള്ള സ്കൂൾ പരീക്ഷകളുടെയും അവധികളുടെയും വിവിധ കലാ-കായിക മേളകളുടെയും വിശദമായ തീയതികൾ ഉൾപ്പെടുത്തിയ അക്കാദമിക് കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ജൂൺ മുതൽ മെയ് വരെയുള്ള അധ്യയന വർഷത്തിലെ എല്ലാ പ്രവർത്തനങ്ങളും ഈ കലണ്ടർ പ്രകാരം ക്രമീകരിക്കാൻ സാധിക്കും.
പ്രധാന പരീക്ഷാ തീയതികൾ
ഈ അധ്യയന വർഷത്തിലെ വിവിധ പരീക്ഷകൾക്കുള്ള തീയതികൾ താഴെ നൽകുന്നു:
ഒന്നാം പാദ വാർഷിക പരീക്ഷ (ഓണപ്പരീക്ഷ):
ഹയർ സെക്കൻഡറി (HSS): 2025 ഓഗസ്റ്റ് 18 മുതൽ 29 വരെ.
ഹൈസ്കൂൾ വരെ (Upto HS): 2025 ഓഗസ്റ്റ് 20 മുതൽ 27 വരെ.
രണ്ടാം പാദ വാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ):
ഹയർ സെക്കൻഡറി (HSS): 2025 ഡിസംബർ 8 മുതൽ 18 വരെ.
ഹൈസ്കൂൾ വരെ (Upto HS): 2025 ഡിസംബർ 11 മുതൽ 18 വരെ.
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ: 2026 ജനുവരി 22 മുതൽ.
പ്ലസ് വൺ / പ്ലസ് ടു മോഡൽ പരീക്ഷകൾ: 2026 ഫെബ്രുവരി 16 മുതൽ 23 വരെ.
സ്കൂൾ വാർഷിക പരീക്ഷകൾ: 2026 മാർച്ച് 2 മുതൽ 30 വരെ.
ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ: 2026 മാർച്ച് 2 മുതൽ 30 വരെ.
പ്രധാന അവധികൾ
വിവിധ അവധിക്കാലങ്ങളിൽ സ്കൂളുകൾ അടയ്ക്കുന്നതും തുറക്കുന്നതുമായ തീയതികൾ:
ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്നത്: 2025 ഓഗസ്റ്റ് 29.
ഓണാവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്: 2025 സെപ്റ്റംബർ 8.
ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത്: 2025 ഡിസംബർ 19.
ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്: 2025 ഡിസംബർ 29.
മധ്യവേനൽ അവധിക്ക് സ്കൂൾ അടയ്ക്കുന്നത്: 2026 മാർച്ച് 31.
കലോത്സവങ്ങളും ശാസ്ത്രോത്സവങ്ങളും
ഈ അധ്യയന വർഷം നടക്കാനിരിക്കുന്ന പ്രധാന കായിക, കലാ, ശാസ്ത്ര മേളകളുടെ തീയതികളും സ്ഥലങ്ങളും:
സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം – 2025 ഒക്ടോബർ 22 മുതൽ 27 വരെ.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം: പാലക്കാട് – 2025 നവംബർ 7 മുതൽ 10 വരെ.
ഉപജില്ലാതലം: ഓഗസ്റ്റ്, ജില്ലാതലം: ഒക്ടോബർ.
സ്പെഷ്യൽ സ്കൂൾ കലോത്സവം: മലപ്പുറം – 2025 നവംബർ 27 മുതൽ 30 വരെ.
സംസ്ഥാന സ്കൂൾ കലോത്സവം: തൃശ്ശൂർ – 2026 ജനുവരി 3 മുതൽ 7 വരെ.
സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ: ഓഗസ്റ്റ്, ഉപജില്ലാതലം: സെപ്റ്റംബർ, ജില്ലാതലം: ഒക്ടോബർ.
ടി.ടി.ഐ. കലോത്സവം: വയനാട് – 2025 സെപ്റ്റംബർ 1.
എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് ആരംഭം: 2025 ഡിസംബർ 19.
അധ്യാപക അവാർഡ്: തിരുവനന്തപുരം – 2025 സെപ്റ്റംബർ 9.
അധിക പ്രവൃത്തി ദിനങ്ങൾ
ജൂലൈ 26 (എൽ.പി./യു.പി./ഹൈസ്കൂൾ)
ഓഗസ്റ്റ് 16 (ഹൈസ്കൂൾ)
ഒക്ടോബർ 4 (ഹൈസ്കൂൾ)
ഒക്ടോബർ 25 (യു.പി./ഹൈസ്കൂൾ)
ജനുവരി 3 (ഹൈസ്കൂൾ)
ജനുവരി 31 (വിദ്യാഭ്യാസ സ്ഥാപനങ്ങൾ)
┗➤Download
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
📅 Last Day Reminder
കേരള സഹകരണ അപെക്സ് സൊസൈറ്റികളില്‍ ഓഫീസര്‍; 25,280 രൂപവരെ ശമ്പളം | Kerala Cooperative Apex Societies Project Officer Recruitment
⏳ Deadline: 04-02-2026
CUET UG 2026: ഫെബ്രുവരി 4 വരെ അപേക്ഷിക്കാം | CUET UG 2026 Application Date Extended
⏳ Deadline: 04-02-2026
KIIFB റിക്രൂട്ട്മെന്റ് 2026: എഞ്ചിനീയറിംഗ് കൺസൾട്ടന്റ് ഒഴിവ് | KIIFB Recruitment 2026
⏳ Deadline: 04-02-2026
പുതുവർഷത്തിലേക്ക് പി.എസ്.സിയുടെ സമ്മാനം; 171 തസ്തികകളിൽ വിജ്ഞാപനം; HSST, വനിതാ ഫയർ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകൾ
⏳ Deadline: 04-02-2026
എൽ.ഡി ടൈപ്പിസ്റ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; 14 ജില്ലകളിലും അപേക്ഷിക്കാം; 60,700 രൂപ വരെ ശമ്പളം
⏳ Deadline: 04-02-2026
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.
