ഡൽഹി യൂണിവേഴ്സിറ്റി പ്രവേശനം: ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഡൽഹി യൂണിവേഴ്സിറ്റിയുടെ (DU) 2025-26 അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിനായുള്ള ആദ്യ സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് പുറത്തിറങ്ങി. ലഭ്യമായ 71,624 സീറ്റുകളിലേക്ക് 93,000-ത്തിലധികം അലോക്കേഷനുകളാണ് ആദ്യ ഘട്ടത്തിൽ നടത്തിയിരിക്കുന്നത്.
സർവകലാശാലയിലെ 69 കോളേജുകളിലായി 79 അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഡൽഹി യൂണിവേഴ്സിറ്റി അഡ്മിഷൻ ഡീൻ ഹനീത് ഗാന്ധി പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പ്രകാരം അഡ്മിഷൻ അവസാനിക്കുമ്പോൾ ഒഴിവുവരാൻ സാധ്യതയുള്ള സീറ്റുകളിലേക്ക് അധിക അലോക്കേഷനുകൾ നൽകിയിട്ടുണ്ട്. ഇത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
അലോക്കേഷൻ വിവരങ്ങൾ ലഭ്യമായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 27,533 വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സീറ്റുകൾ സ്വീകരിച്ചതായി ഡൽഹി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
അൺറിസർവ്ഡ്, മറ്റ് പിന്നോക്ക വിഭാഗക്കാർ (OBC), സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS), പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), സിഖ് ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ (PwBd), കശ്മീരി കുടിയേറ്റക്കാർ (KM), ഒറ്റ പെൺകുട്ടികൾ, അനാഥരായ ആൺകുട്ടികളും പെൺകുട്ടികളും എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്കാണ് ആദ്യ റൗണ്ടിൽ അലോക്കേഷനുകൾ നൽകിയിരിക്കുന്നത്.
ഒറ്റ പെൺകുട്ടി വിഭാഗം: ഈ വിഭാഗത്തിൽ 1,325 അലോക്കേഷനുകൾ നടന്നു.
അനാഥ വിഭാഗം: 259 അലോക്കേഷനുകളാണ് ഈ വിഭാഗത്തിൽ നടന്നത് (127 പെൺകുട്ടികളും 132 ആൺകുട്ടികളും).
പ്രധാനപ്പെട്ട തീയതികൾ ശ്രദ്ധിക്കുക!
വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ലഭിച്ച സീറ്റുകൾ ജൂലൈ 20 ശനിയാഴ്ച മുതൽ ജൂലൈ 22 തിങ്കളാഴ്ച വൈകുന്നേരം 4.59 വരെ ‘accept’ ചെയ്യാനുള്ള സൗകര്യമുണ്ട്.
കോളേജുകൾക്ക് അപേക്ഷകൾ പരിശോധിക്കാനും അംഗീകരിക്കാനുമുള്ള അവസാന തീയതി ജൂലൈ 23 ചൊവ്വാഴ്ച വൈകുന്നേരം 4.59ആണ്.
ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജൂലൈ 24 ബുധനാഴ്ചആണ്.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ ലിസ്റ്റ് ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വിദ്യാർത്ഥികളുടെ ഡാഷ്ബോർഡിൽ ലഭ്യമാക്കും.
ഉയർന്ന മുൻഗണനകൾ ക്രമീകരിക്കാനുള്ള അവസരം ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 4.59 വരെ ആയിരിക്കും.
രണ്ടാം സീറ്റ് അലോക്കേഷൻ ലിസ്റ്റ് ജൂലൈ 28-ന്പുറത്തിറക്കും.
പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ
ബി.എ. (ഓണേഴ്സ്) ഹിന്ദുസ്ഥാനി മ്യൂസിക്, ബി.എ. (ഓണേഴ്സ്) കർണാടക മ്യൂസിക്, ബി.എ. (ഓണേഴ്സ്) പെർക്കഷൻ മ്യൂസിക്, ബി.എസ്.സി. ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഹെൽത്ത് എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, ബാച്ചിലർ ഓഫ് ഫൈൻ ആർട്ട് തുടങ്ങിയ പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകളിലേക്കുള്ള അലോക്കേഷനുകൾ മൂന്നാം റൗണ്ടിലാണ് നടക്കുക. ഇതിനായുള്ള ട്രയൽ ഷെഡ്യൂളുകൾ അതത് കോളേജ് വെബ്സൈറ്റുകളിൽ ലഭ്യമാകും.
ഒന്നാം വർഷ അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്കുള്ള അധ്യയന വർഷം ഓഗസ്റ്റ് 1-ന് ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam