EDUCATION

നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ കോഴ്സുകൾ: വൈദ്യുതി മേഖലയിൽ കരിയർ നേടാം!


ഫരീദാബാദ്: കേന്ദ്ര സർക്കാരിന് കീഴിൽ ഫരീദാബാദിലുള്ള (ഹരിയാന) നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ.) വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

വൈദ്യുതി മേഖലക്കാവശ്യമായ മനുഷ്യ വിഭവശേഷി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകൾ സംഘടിപ്പിക്കുന്നത്. ഈ കോഴ്സുകൾക്ക് ഓൺലൈനായി 2025 ജൂലൈ 21 വരെ അപേക്ഷിക്കാം

പ്രധാന കോഴ്സുകളും കേന്ദ്രങ്ങളും:
എൻ.പി.ടി.ഐയുടെ വിവിധ കേന്ദ്രങ്ങളിലാണ് കോഴ്സുകൾ നടക്കുന്നത്. കേരളത്തിൽ ആലപ്പുഴയിലും അവസരമുണ്ട്.

പവർ പ്ലാൻ്റ് എൻജിനിയറിങ് (ഒരു വർഷം):

കേന്ദ്രങ്ങൾ: ആലപ്പുഴ (60 സീറ്റ്), ഫരീദാബാദ് (90), നാഗ്പൂർ (90), നെയ്വലി (60), ദുർഗാപൂർ (60), ശിവപുരി (മധ്യപ്രദേശ് – 60).

യോഗ്യത: ബി.ഇ./ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്/അനുബന്ധ ശാഖകൾ) മൊത്തം 60% മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.

റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇൻ്റർഫേസ് ടെക്നോളജീസ് (ഒരു വർഷം):

▪️ കേന്ദ്രങ്ങൾ: ബംഗളൂരു (60), നെയ്വലി (60), ഗുവാഹതി (40), ന്യൂഡൽഹി (ബദാർപൂർ – 30).

▪️ യോഗ്യത: ബി.ഇ./ബി.ടെക് (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്/മെക്കാനിക്കൽ/പവർ എൻജിനീയറിങ്/സി.എസ്./സി. ആൻഡ് ഐ./ഇ.സി./ഐ.ടി. മുതലായവ) 60% മാർക്കിൽ കുറയാതെ പാസായിരിക്കണം.

ഹൈഡ്രോ പവർ പ്ലാൻ്റ് എൻജിനിയറിങ് (9 മാസം):

▪️ കേന്ദ്രം: നങ്കൽ (60 സീറ്റ്).

▪️ യോഗ്യത: ബി.ഇ./ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്) 60% മാർക്കിൽ കുറയാതെ പാസായിരിക്കണം.

ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ് (6 മാസം):

▪️ കേന്ദ്രങ്ങൾ: ബംഗളൂരു (60), ഗുവാഹതി (40).

▪️ യോഗ്യത: ബി.ഇ./ബി.ടെക് (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്) 60% മാർക്കിൽ കുറയാതെ പാസായിരിക്കണം.

പവർ ഡിസ്ട്രിബ്യൂഷൻ ആൻഡ് എമർജിങ് ടെക്നോളജീസ് (ഒരു വർഷം):
▪️ കേന്ദ്രം: ന്യൂഡൽഹി (50 സീറ്റ്).

▪️യോഗ്യത:  ബി.ഇ./ബി.ടെക് (ഏതെങ്കിലും ബ്രാഞ്ച്) 60% മാർക്കിൽ കുറയാതെ പാസായിരിക്കണം

പൊതുവായ യോഗ്യതകൾ:
എല്ലാ കോഴ്സുകൾക്കും മേൽപ്പറഞ്ഞ യോഗ്യതക്ക് പുറമെ, പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിലും 60% മാർക്കിൽ കുറയാതെ നേടിയിരിക്കണം. പ്രായപരിധി ബാധകമല്ല.

അപേക്ഷാ വിവരങ്ങൾ:
▪️ അപേക്ഷാ ഫീസ്: 500 രൂപ ‘SB Collect’ മുഖേന അടക്കണം.

അപേക്ഷിക്കേണ്ട ലിങ്ക്:
https://bit.ly/NPTIPGDC25-26 വഴി ഓൺലൈനായി അപേക്ഷിക്കാം.
▪️ അവസാന തീയതി: 2025 ജൂലൈ 21.
▪️ തിരഞ്ഞെടുപ്പ് പ്രക്രിയ:
ബി.ഇ./ബി.ടെക് പരീക്ഷയുടെ മാർക്കിൻ്റെയും ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിൽ എൻ.പി.ടി.ഐ ഫരീദാബാദ് തയ്യാറാക്കുന്ന പൊതു മെറിറ്റ് ലിസ്റ്റ് ജൂലൈ 25-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
▪️ കൗൺസലിംഗും പ്രവേശനവും:
ജൂലൈ 29, 30 തീയതികളിൽ കൗൺസലിംഗ് നടത്തി തിരഞ്ഞെടുക്കപ്പെടുന്നവർ ഓഗസ്റ്റ് 4-ന് റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടണം. ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 22-ന് സ്പോട്ട് അഡ്മിഷനുണ്ടാകും.

കോഴ്സ് ഫീസ്:
▪️ ഒരു വർഷത്തെ കോഴ്സിന്: ₹2,30,000 രൂപ.
▪️ ഒമ്പത് മാസത്തെ കോഴ്സിന്: ₹1,75,000 രൂപ.
▪️ ആറ് മാസത്തെ കോഴ്സിന്: ₹1,45,000 രൂപ.
▪️ ഇവയോടൊപ്പം 18% ജി.എസ്.ടി. അധികമായി നൽകണം.
കൂടുതൽ വിവരങ്ങളടങ്ങിയ ബ്രോഷർ www.npti.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉